നടുവേദന മാറാന്‍ എട്ടു തവളകളെ വിഴുങ്ങി 82 കാരി ; രണ്ടാഴ്ച ആശുപത്രിയില്‍

നടുവേദന മാറാന്‍ എട്ടു തവളകളെ വിഴുങ്ങി 82 കാരി ; രണ്ടാഴ്ച ആശുപത്രിയില്‍
നടുവേദന ശമിക്കുമെന്ന് വിശ്വസിച്ച് ജീവനുള്ള എട്ട് കുഞ്ഞന്‍ തവളകളെ വിഴുങ്ങിയ 82 -കാരി ആശുപത്രിയില്‍. സംഭവം നടന്നത് ചൈനയിലാണ്. ഷാങ് എന്ന സ്ത്രീയാണ് തവളകളെ കഴിച്ചത്. തവളകളെ കഴിക്കുന്നത് ഹെര്‍ണിയേറ്റഡ് ഡിസ്‌കില്‍ നിന്നുള്ള വേദന ഒഴിവാക്കാന്‍ സഹായിക്കുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നതായും സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇങ്ങനെ ചെയ്താല്‍ ഉറപ്പായും നടുവേദന മാറും എന്ന് വിശ്വസിച്ച ഷാങ് തന്റെ വീട്ടുകാരോട് തന്നെയാണ് തവളകളെ പിടികൂടി കൊടുക്കാന്‍ പറഞ്ഞത്. എന്നാല്‍, എന്തിനാണ് തവളകള്‍ എന്ന് പറഞ്ഞില്ല. അതിനാല്‍ തന്നെ വീട്ടുകാര്‍ തവളകളെ പിടികൂടി കൊടുക്കുകയും ചെയ്തു.

കൈപ്പത്തിയേക്കാള്‍ വലിപ്പം കുറഞ്ഞ എട്ട് തവളകളെയാണ് വീട്ടുകാര്‍ ഷാങ്ങിന് പിടികൂടി കൊണ്ടുകൊടുത്തത്. ആ ദിവസം തന്നെ മൂന്നെണ്ണത്തിന് ഷാങ് അകത്താക്കി. പിറ്റേദിവസം ബാക്കി അഞ്ചെണ്ണത്തിനെ കൂടി അകത്താക്കി. അധികം വൈകാതെ അവര്‍ക്ക് അടിവയറ്റില്‍ വേദന അനുഭവപ്പെട്ട് തുടങ്ങി. വിവരമറിഞ്ഞ മകന്‍ ഉടനെ തന്നെ അവരുമായി ആശുപത്രിയിലെത്തി. അവിടെ വച്ച് മകന്‍ തന്നെയാണ് ഡോക്ടറോട് അമ്മ എട്ട് തവളകളെ ജീവനോടെ വിഴുങ്ങിയെന്നും അതികഠിനമായ വേദന കാരണം അമ്മയ്ക്ക് ഇപ്പോള്‍ നടക്കാന്‍ കഴിയുന്നില്ല എന്നുമുള്ള വിവരം പറഞ്ഞത്.

ഹാങ്ഷൗവിലെ ഒരു ആശുപത്രിയിലാണ് ഷാങ്ങിനെ പ്രവേശിപ്പിച്ചത്. ജീവനുള്ള തവളകളെ വിഴുങ്ങിയതിനെത്തുടര്‍ന്ന് അവരുടെ ദഹനവ്യവസ്ഥ തകരാറിലായെന്നും, അവ ഷാങ്ങിന്റെ ശരീരത്തില്‍ അണുബാധയുണ്ടാക്കി എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനെ തുടര്‍ന്നാണ് അവര്‍ക്ക് കഠിനമായ വേദനയും നടക്കാന്‍ പ്രയാസവും അനുഭവപ്പെട്ടത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇവര്‍ ആശുപത്രി വിട്ടത്.

Other News in this category



4malayalees Recommends