പല സൂപ്പര്‍താരങ്ങളും ജോലി ചെയ്യുന്നത് 8 മണിക്കൂര്‍ മാത്രം, എന്നാല്‍ അതൊന്നും വാര്‍ത്തയാകില്ല; വിവാദങ്ങളില്‍ ദീപിക

പല സൂപ്പര്‍താരങ്ങളും ജോലി ചെയ്യുന്നത് 8 മണിക്കൂര്‍ മാത്രം, എന്നാല്‍ അതൊന്നും വാര്‍ത്തയാകില്ല; വിവാദങ്ങളില്‍ ദീപിക
പ്രഭാസ് നായകനായി നാഗ് അശ്വിന്‍ സംവിധാനത്തില്‍ തെലുങ്കില്‍ വന്‍ വിജയം നേടിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കല്‍ക്കി 2898 എഡി. സിനിമയില്‍ നായികയായത് ദീപിക പദുകോണ്‍ ആയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു. കൂടുതല്‍ പ്രതിഫലവും ജോലി സമയം എട്ടു മണിക്കൂറാക്കി ചുരുക്കണമെന്നും നടി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിക്കുകയാണ് ദീപിക പദുകോണ്‍.


ഇന്ത്യയിലെ പല സൂപ്പര്‍താരങ്ങളും എട്ടു മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും എന്നാല്‍ അതൊരിക്കലും ഒരു വാര്‍ത്തയായി മാറുന്നില്ലെന്നും ദീപിക പറഞ്ഞു. 'ഇന്ത്യയിലെ പല മെയില്‍ സൂപ്പര്‍സ്റ്റാറുകളും ദിവസവും എട്ടു മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്യുന്നത് പക്ഷെ അതൊന്നും ഒരിക്കലും വാര്‍ത്തയായിട്ടില്ല. ആരുടേയും പേരെടുത്ത് പറഞ്ഞ് ഇതൊരു വിഷയമാക്കാന്‍ എനിക്ക് ആഗ്രഹമില്ല. തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രം ജോലി ചെയ്യുന്ന താരങ്ങള്‍ വരെ ഇവിടെയുണ്ട്. എന്റെ പോരാട്ടങ്ങള്‍ എന്നും നിശബ്ദമായിട്ടാണ്. എന്നാല്‍ ഞാന്‍ പോലും വിചാരിക്കാത്ത തരത്തില്‍ അവ ചിലപ്പോള്‍ പബ്ലിക് ആയി മാറിയിട്ടുണ്ടാകാം. പക്ഷെ വളരെ മാന്യമായി പോരാടുക എന്നതാണ് എന്റെ രീതി. ഇന്ത്യന്‍ സിനിമാ വ്യവസായം വളരെ അസംഘടിതമാണ് അതിനെ ഒരുമിപ്പിക്കാനായി ഒരു സംവിധാനം കൊണ്ടുവരേണ്ടത് ആവശ്യമാണ്', ദീപികയുടെ വാക്കുകള്‍.


കല്‍കിയില്‍ നിന്ന് ദീപികയെ പുറത്താക്കിയത് വലിയ വാര്‍ത്തകള്‍ക്കാണ് വഴിവെച്ചത്. നടിയുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും നിര്‍മാതാക്കള്‍ക്ക് ഒത്തുപോകാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. തന്റെ ഒപ്പമുള്ള 25 ഓളം ടീമംഗങ്ങള്‍ക്ക് ഫൈവ് സ്റ്റാര്‍ താമസവും ഭക്ഷണവും ദീപിക ആവശ്യപ്പെട്ടിരുന്നു. ഒപ്പമുള്ള ടീമിന്റെ എണ്ണം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ നടിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ദീപിക വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് സൂചന. ഒപ്പം സിനിമയുടെ ലാഭത്തില്‍ നിന്ന് ഒരു നിശ്ചിത ശതമാനം നടി ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends