ഗ്യാങ്സ്റ്റര്‍ ഒരു മോശം സിനിമ അല്ല, ആ സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ വിജയിച്ചേനെ ; നിര്‍മാതാവ് സന്തോഷ് ടി കുരുവിള

ഗ്യാങ്സ്റ്റര്‍ ഒരു മോശം സിനിമ അല്ല, ആ സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ വിജയിച്ചേനെ ; നിര്‍മാതാവ് സന്തോഷ് ടി കുരുവിള
മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് ഗ്യാങ്സ്റ്റര്‍. വമ്പന്‍ ഹൈപ്പില്‍ പുറത്തുവന്ന സിനിമ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ആഷിഖ് അബുവിന്റെയും മമ്മൂട്ടിയുടേയും കരിയറിലെ ഏറ്റവും മോശം സിനിമ ആയിട്ടാണ് ഗ്യാങ്സ്റ്ററിനെ കണക്കാക്കിയിട്ടുള്ളത്. ഗ്യാങ്സ്റ്റര്‍ ഒരു മോശം സിനിമ അല്ലെന്നും ഇന്നായിരുന്നു ആ സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ വിജയിച്ചേനെ എന്ന് പറയുകയാണ് സിനിമയുടെ നിര്‍മാതാവ് സന്തോഷ് ടി കുരുവിള.

ഗ്യാങ്സ്റ്റര്‍ ഒരു മോശം സിനിമയല്ല. അത് കാലത്തിനും മുന്‍പേ വന്ന സിനിമയാണ്. ആ സിനിമ ഇപ്പോഴാണ് ഇറങ്ങിയതെങ്കില്‍ ഭയങ്കരമായി വിജയിച്ചേനെ. അന്ന് ആ സിനിമയില്‍ കാണിച്ച കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല. ആ സിനിമയുടെ സ്‌ക്രിപ്റ്റ് നേരത്തെ ഉണ്ടാക്കിയിരുന്നില്ല അതുകൊണ്ട് അതില്‍ പാളിച്ചകള്‍ ഉണ്ടായിരുന്നു. ആന്റോ ജോസഫ് ആയിരുന്നു അന്ന് സിനിമ വിതരണം ചെയ്തത്. അദ്ദേഹം സിനിമ വിഷുവിന് ഇറക്കാം എന്ന് പറഞ്ഞ് തിയേറ്ററുകാരുടെ പക്കല്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിരുന്നു. അതുകൊണ്ട് സിനിമ പെര്‍ഫെക്റ്റ് ആകാനുള്ള സമയം ഞങ്ങള്‍ക്ക് കിട്ടിയില്ല. അങ്ങനെയൊരു സമയം അന്ന് ഗ്യാങ്സ്റ്ററിന് കിട്ടിയിരുന്നെങ്കില്‍ ആ സിനിമ സൂപ്പര്‍ഹിറ്റായി മാറിയേനെ', സന്തോഷ് ടി കുരുവിളയുടെ വാക്കുകള്‍.

Other News in this category



4malayalees Recommends