ധനുഷിനെ അനുകരിക്കുന്നുവെന്ന ആരോപണം ; മറുപടിയുമായി പ്രദീപ് രംഗനാഥന്‍
ലവ് ടുഡേ, ഡ്രാഗണ്‍ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥന്‍. തുടര്‍ച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോള്‍ പ്രദീപിന്റെ പേരിലുള്ളത്. നവാഗതനായ കീര്‍ത്തിശ്വരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഡ്യൂഡ്' ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപ് ചിത്രം. പലപ്പോഴും നടനെ ധനുഷുമായി താരതമ്യപ്പെടുത്തികൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ഇതില്‍ പ്രതികരിക്കുകയാണ് പ്രദീപ്.
ബോധപൂര്‍വം താന്‍ അത്തരമൊരു ശ്രമം നടത്താറില്ലെന്നും തന്റെ മെലിഞ്ഞ ശരീരം കണ്ടിട്ടാകും പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നുന്നതെന്ന് പ്രദീപ് പ്രതികരിച്ചു. 'എന്റെ ശരീരഭാഷകൊണ്ടോ മെലിഞ്ഞ് ഇരിക്കുന്നതുകൊണ്ടുമാകാം പ്രേക്ഷകര്‍ക്ക് എന്നെ ധനുഷിനെപോലെ തോന്നുന്നത്. പക്ഷെ ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല'. അതേസമയം, ഡ്യൂഡിന്റെ ട്രെയ്ലര്‍ ഇന്നലെ പുറത്തുവന്നു. പ്രദീപിന്റെ മുന്‍സിനിമകളെപ്പോലെ ഒരു പക്കാ എന്റര്‍ടൈനര്‍ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ആക്ഷനും കോമഡിയും സെന്റിമെന്റ്‌സും ചേര്‍ന്ന് ദീപാവലിക്ക് പ്രേക്ഷകര്‍ക്ക് ആഘോഷിച്ച് കാണാവുന്ന ഒരു സിനിമയാകും ഡ്യൂഡ് എന്ന പ്രതീക്ഷ ട്രെയ്ലര്‍ നല്‍കുന്നുണ്ട്. ട്രെയിലറിലെ മമിതയുടെ സീനുകള്‍ കയ്യടി നേടുന്നുണ്ട്. പ്രദീപിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന റോളാകും സിനിമയില്‍ മമിതയ്ക്ക് എന്നാണ് ട്രെയ്ലറിലൂടെ മനസിലാകുന്നത്. ചിത്രം ഒക്ടോബര്‍ 17 ന് തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങും.