കയ്യും കാലും കെട്ടിയിട്ട് 61 കാരിയുടെ ആഭരണം തട്ടിയെടുത്തു, വീടിന് തീയിട്ടു ; പ്രതി പൊലീസുകാരന്റെ ഭാര്യ
വൃദ്ധയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പൊലീസുകാരന്റെ ഭാര്യ തന്നെയെന്ന് സ്ഥിരീകരണം. പത്തനംതിട്ട കീഴ് വായ്പൂരിലാണ് സംഭവം നടന്നത്. 61കാരിയായ ലതയെ കയ്യും കാലും കെട്ടിയിട്ട് വീടിനു തീയിടുകയായിരുന്നു. വിദഗ്ദ പരിശോധനയില്‍ പൊലീസുകാരന്റെ ഭാര്യ സുമയ്യയാണ് തീയിട്ടതെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
സമീപത്തെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പൊലീസുകാരന്റെ ഭാര്യയാണ് സുമയ്യ. സ്വര്‍ണാഭരണങ്ങള്‍ ചോദിച്ചതില്‍ നല്‍കാത്തതിലൂള്ള വിരോധത്തില്‍ തീ കൊളുത്തുകയായിരുന്നു. പിന്നീട് ലതയുടെ മാലയും രണ്ടു വളയും കവര്‍ന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുമയ്യയിലേക്ക് സംശയമുന നീണ്ടത്. സ്വര്‍ണം കണ്ടെടുക്കാന്‍ ഇന്ന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തും. പ്രതി സുമയ്യ പൊലീസ് കസ്റ്റഡിയില്‍ മഹിളാ മന്ദിരത്തിലാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.