ഇക്കഴിഞ്ഞ ദിവസമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ നാവികസേന ആദരിച്ചത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്. കേണല്‍ (ഓണററി) കൂടിയായ നടന്‍ മോഹന്‍ലാലിനെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കമന്‍ഡേഷന്‍ കാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ മോഹന്‍ലാല്‍ യൂണിഫോം ധരിച്ചായിരുന്നു എത്തിയിരുന്നത്.
ഇപ്പോഴിതാ അനുമോദന ചടങ്ങില്‍ മോഹന്‍ലാല്‍ താടി വടിക്കാതെ യൂണിഫോമില്‍ ക്യാപ് അണിഞ്ഞെത്തിയതില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നാവികസേന മുന്‍ മേധാവി അഡ്മിറല്‍ (റിട്ട) അരുണ്‍ പ്രകാശ്. യൂണിഫോം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നല്‍കണമെന്നാണ് അരുണ്‍ പ്രകാശ് പറയുന്നത്.
സമൂഹമാധ്യമത്തിലൂടെയാണ് നാവികസേന മുന്‍ മേധാവി അഡ്മിറല്‍ (റിട്ട) അരുണ്‍ പ്രകാശ് വിമര്‍ശനം ഉന്നയിച്ചത്. ചിത്രം പങ്കിട്ടായിരുന്നു വിമര്‍ശനം. അതേസമയം സമാന വിമര്‍ശനം പല മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉയര്‍ത്തി. സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടി വടിച്ചിരിക്കണമെന്നാണു ചട്ടം. സിഖ് വിഭാഗക്കാര്‍ക്കു മാത്രമാണു താടിയുടെ കാര്യത്തില്‍ ഇളവുള്ളത്.