ഇന്ദ്രന്‍സ് , മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'പ്രൈവറ്റ്' എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്. രാമരാജ്, പൗരത്വബില്‍, മുസ്ലിം, ഹിന്ദിക്കാര്‍, ബീഹാര്‍ തുടങ്ങീ വാക്കുകള്‍ വരുന്ന ആറ് ഇടങ്ങളില്‍ സംഭാഷണങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു. ഒക്ടോബര്‍ 10 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
സിനിമയുടെ അവസാനഭാഗത്ത് എം.എം കല്‍ബുര്‍ഗി അടക്കമുള്ളവരുടെ ചിത്രം ചേര്‍ത്ത കാര്‍ഡും ഒഴിവാക്കേണ്ടി വന്നു. ദേശവിരുദ്ധ സിനിമ എന്ന രീതിയിലാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയെ കണ്ടതെന്ന് സംവിധായകന്‍ ദീപക് ഡിയോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സെന്‍സറിംഗിന് എതിരെ തുറന്നനിയമ യുദ്ധത്തിലേക്ക് പോകാനാണ് സിനിമാ സംഘടനകളുടെ തീരുമാനം. സിനിമയുടെ ജോലികള്‍ മുഴുവന്‍ പൂര്‍ത്തിയായ ശേഷം. കടുംവെട്ട് പലവിധത്തില്‍ സിനിമയെ ബാധിക്കുന്നതാണ് വിലയിരുത്തല്‍.