കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ വിമര്‍ശനം. ഗായിക കാറ്റി പെറിയെ കെട്ടിപിടിച്ച് ചുംബിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം. കാറ്റി പെറിയുടെ കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറയിലുള്ള ബോട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നത്.
ഈ ട്രൂഡോ എന്തൊരു മനുഷ്യനാണെന്നും ഭാര്യയോടും മക്കളോടും അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടോയെന്നും ഒരു എക്‌സ് ഉപയോക്താവ് ചോദിക്കുന്നു. നിരവധി കമന്റുകളാണ് വരുന്നത്.
അതേ സമയം ട്രൂഡോയുടെ പോയ കാല തെറ്റുകളും ഈ ചിത്രത്തിന് താഴെ വിലയിരുത്തുന്നുണ്ട്. ട്രൂഡോ ആരുമായി ഡേറ്റ് ചെയ്യുന്നുവെന്നത് വിഷയമല്ലെന്നും ആ വ്യക്തി ദശലക്ഷക്കണക്കിന് പേരുടെ ജീവിതം നശിപ്പിച്ചെന്നും ഒരു വിഭാഗം കനേഡിയക്കാരോട് വിദ്വേഷം കാണിച്ചെന്നും ഒരാള്‍ കമന്റ് ചെയ്തു.
കനേഡിയന്‍സിന്റെ ചാര്‍ട്ടര്‍ ഓഫ് റൈറ്റ്‌സ് ആന്‍ഡ് ഫ്രീഡംസ് ലംങിച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും ഇതൊരു വിഷയമല്ലെന്ന രീതിയിലാണ് ട്രൂഡോ. ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രീയക്കാരന്‍ എന്നും ചിലര്‍ പറയുന്നു.