ഇന്ത്യക്ക് എല്ലാ വര്‍ഷവും പുതിയ പ്രധാനമന്ത്രിയെന്ന് ട്രംപ്, ശരിക്കും ഉദ്ദേശിച്ചത് പാകിസ്ഥാനെയാണോ; നാക്കുപിഴച്ച് യുഎസ് പ്രസിഡന്റ്

ഇന്ത്യക്ക് എല്ലാ വര്‍ഷവും പുതിയ പ്രധാനമന്ത്രിയെന്ന് ട്രംപ്, ശരിക്കും ഉദ്ദേശിച്ചത് പാകിസ്ഥാനെയാണോ; നാക്കുപിഴച്ച് യുഎസ് പ്രസിഡന്റ്
ഇന്ത്യക്ക് എല്ലാ വര്‍ഷവും പുതിയ പ്രധാനമന്ത്രിയാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നാക്കുപിഴ വലിയ ചര്‍ച്ചയാകുന്നു. എന്നാല്‍, ട്രംപിന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മാറിപ്പോയതാണ് എന്നാണ് സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള 77 വര്‍ഷത്തെ ചരിത്രത്തില്‍ പാകിസ്ഥാന് പലപ്പോഴും ഭരണാധികാരികളെ അതിവേഗം മാറ്റിയ ചരിത്രമുണ്ട്. ബുധനാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞത്. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

'മോദി ഒരു മികച്ച വ്യക്തിയാണ്. അദ്ദേഹം ട്രംപിനെ സ്‌നേഹിക്കുന്നു' എന്ന് പറഞ്ഞ ട്രംപ് മോദിയെ മഹാനായ വ്യക്തി എന്നും പരീക്ഷിച്ചറിഞ്ഞ നേതാവെന്നും വിശേഷിപ്പിച്ചു. എന്നാല്‍ ഉടന്‍ തന്നെ അദ്ദേഹം ഒരു വിചിത്രമായ വിശദീകരണവും നല്‍കി. നിങ്ങള്‍ സ്‌നേഹം എന്ന വാക്ക് മറ്റൊരു രീതിയില്‍ എടുക്കരുതെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു

ഇന്ത്യയിലെ രാഷ്ട്രീയ അസ്ഥിരതയെക്കുറിച്ച് അദ്ദേഹം ആശങ്കപ്പെടുന്ന രീതിയില്‍ സംസാരിച്ചു. 'ഞാന്‍ വര്‍ഷങ്ങളായി ഇന്ത്യയെ നിരീക്ഷിക്കുന്നു. അതൊരു അവിശ്വസനീയമായ രാജ്യമാണ്, പക്ഷേ എല്ലാ വര്‍ഷവും അവിടെ പുതിയൊരു നേതാവ് ഉണ്ടാകും. ചിലര്‍ ഏതാനും മാസങ്ങള്‍ മാത്രം അധികാരത്തിലിരിക്കും. ഇത് വര്‍ഷം തോറും തുടരുന്നു. എന്നാല്‍ എന്റെ സുഹൃത്ത് (മോദി) ഇപ്പോള്‍ വളരെക്കാലമായി അവിടെയുണ്ട്' യുഎസ് പ്രസിഡന്റ് പറഞ്ഞു.

Other News in this category



4malayalees Recommends