കപില്‍ ശര്‍മയുടെ കഫേയ്ക്ക് നേരെ വീണ്ടും ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്‌ണോയ് സംഘം

കപില്‍ ശര്‍മയുടെ കഫേയ്ക്ക് നേരെ വീണ്ടും ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്‌ണോയ് സംഘം
ഇന്ത്യന്‍ ടെലിവിഷന്‍ അവതാരകന്‍ കപില്‍ ശര്‍മയുടെ കാനഡയിലെ കഫേയ്ക്ക് നേരെ വീണ്ടും ആക്രമണം. മൂന്നാം തവണയാണ് കഫേയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. പ്രകോപനവുമില്ലാതെ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തു. കുല്‍വീര്‍ സിദ്ധുവും ഗോള്‍ഡി ദില്ലണും ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചു.

കഫേയിലേക്ക് ഒന്നിലധികം തവണ അക്രമി വെടിയുതിര്‍ത്തു. വെടിയുര്‍ത്തയാള്‍ മുഖംമൂടി ധരിച്ചിരുന്നില്ല. ഈ സംഭവത്തിന് പിന്നാലെ പൊതുജന സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചു. മുന്‍ ആക്രമണങ്ങളിലുണ്ടായ കേടുപാടുകള്‍ പരിഹരിച്ച് അടുത്തിടെയാണ് കഫേ വീണ്ടും തുറന്നത്.കുല്‍വീര്‍ സിദ്ധുവും ഗോള്‍ഡി ദില്ലണുമാണ് ആക്രമണം നടത്തിയതെന്ന് അവര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.സംഭവത്തില്‍ അന്വേഷണം തുടങ്ങി. ജൂലൈ 10നും ആഗസ്ത് 12നുമാണ് ഇതിന് മുമ്പ് കഫേയില്‍ ആക്രമണം നടന്നത്.

Other News in this category



4malayalees Recommends