ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കാനഡയുടെ മണ്ണില്‍ കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യും ; ഐസിസി അംഗരാജ്യമെന്നനിലയ്ക്ക് കോടതി തീരുമാനങ്ങളോട് നിയമപരമായി സഹകരിക്കാന്‍ കാനഡയ്ക്ക് ബാധ്യതയുണ്ടെന്ന് മാര്‍ക്ക് കാര്‍ണി

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കാനഡയുടെ മണ്ണില്‍ കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യും ;  ഐസിസി അംഗരാജ്യമെന്നനിലയ്ക്ക് കോടതി തീരുമാനങ്ങളോട് നിയമപരമായി സഹകരിക്കാന്‍ കാനഡയ്ക്ക് ബാധ്യതയുണ്ടെന്ന് മാര്‍ക്ക് കാര്‍ണി
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ബ്ലൂംബെര്‍ഗിന്റെ ഒരു അഭിമുഖ പരിപാടിയിലാണ് നെതന്യാഹു കാനഡയില്‍ പ്രവേശിച്ചാല്‍ ഐസിസി ഉത്തരവ് പാലിച്ച് അറസ്റ്റ് ചെയ്യുമെന്ന് കാര്‍ണി പരസ്യമായി പ്രഖ്യാപിച്ചത്. കാനഡയുടെ മണ്ണില്‍ കാലുകുത്തിയാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റുചെയ്ത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) വാറന്റ് നടപ്പാക്കുമെന്നായിരുന്നു മാര്‍ക്ക് കാര്‍ണിയുടെ വാക്കുകള്‍

ഗാസ സംഘര്‍ഷം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ നെതന്യാഹുവിനെ തടങ്കലില്‍ വയ്ക്കാനുള്ള മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു കാര്‍ണിയുടെ ഉത്തരം. ഐസിസി അംഗരാജ്യമെന്നനിലയ്ക്ക് കോടതി തീരുമാനങ്ങളോട് നിയമപരമായി സഹകരിക്കാന്‍ കാനഡയ്ക്ക് ബാധ്യതയുണ്ടെന്നും കാര്‍ണി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് ബെന്യാമിന്‍ നെതന്യാഹുവിനും ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനുമെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത്.

നെതന്യാഹുവിനെതിരേയുള്ള ഐസിസി അറസ്റ്റുവാറന്റ് നടപ്പാക്കുമെന്ന് സഖ്യകക്ഷിയായ ഒരു പാശ്ചാത്യരാഷ്ട്രം ആദ്യമായാണ് പ്രഖ്യാപിക്കുന്നത്. നേരത്തേ പലസ്തീന്റെ രാഷ്ട്രപദവിയും കാനഡ അംഗീകരിച്ചിരുന്നു. അറബുരാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും കാനഡയുടെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

Other News in this category



4malayalees Recommends