രശ്മിക ചിത്രം താമ നിരാശപ്പെടുത്തിയെന്ന് പ്രേക്ഷകര്‍
രശ്മിക മന്ദാനയും ആയുഷ്മാന്‍ ഖുറാനെയും പ്രധാന വേഷത്തിലെത്തുന്ന താമയുടെ ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്ത്. മാഡോക്ക് ഫിലിംസിന്റെ ഹൊറര്‍ യൂണിവേഴ്‌സിലെ അഞ്ചാമത് ചിത്രമാണ് താമ. ഇതുവരെ ഇറങ്ങിയതില്‍ മാഡോക്ക് യൂണിവേഴ്‌സിന്റെ വളരെ മോശം ചിത്രമെന്നാണ് ആദ്യ ദിന പ്രതികരണങ്ങള്‍ പറയുന്നത്. വരുണ്‍ ധവാന്‍ ചിത്രം ഭേടിയായ്ക്ക് ശേഷം വളരെ നിരാശ നല്‍കിയ സിനിമയെന്നാണ് പ്രേക്ഷക വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയില്‍ മോശം അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് വരുന്നത്.
ടെക്‌നിക്കലി സിനിമ വളരെയധികം മികച്ചത് ആണെങ്കിലും സ്‌ക്രിപ്റ്റിലേക്ക് എത്തുമ്പോള്‍ ഒട്ടും തൃപ്തിയില്ലെന്നാണ് അഭിപ്രായം. കൂടാതെ നവസുദീന്‍ സിദിഖിനെ കുറച്ചുകൂടി ഉപയോഗികമായിരുന്നുവെന്നും കമന്റുകള്‍ ഉണ്ട്.