അഞ്ചുവയസുകാരന്റെ തലയില്‍ ഇഷ്ടിക കൊണ്ടടിച്ചു കൊലപ്പെടുത്തി ; അച്ഛന്റെ ഡ്രൈവര്‍ക്കായി തിരച്ചില്‍

അഞ്ചുവയസുകാരന്റെ തലയില്‍ ഇഷ്ടിക കൊണ്ടടിച്ചു കൊലപ്പെടുത്തി ; അച്ഛന്റെ ഡ്രൈവര്‍ക്കായി തിരച്ചില്‍
അഞ്ചു വയസുകാരനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയും ക്രൂരമായി കൊലപ്പെടുത്തി. കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമായി ഡ്രൈവര്‍ ചെയ്ത ക്രൂരതയാണെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ നരേലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഡ്രൈവറുടെ താമസ സ്ഥലത്തു നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയ പൊലീസ് സ്റ്റേഷനില്‍ വൈകീട്ട് 3.30 ഓടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു . പുറത്തുനിന്ന് കളിച്ച കുട്ടിയെ കാണാതാവുകയായിരുന്നു. അന്വേഷണത്തില്‍ സമീപത്തുള്ള നീതുവിന്റെ വാടക മുറിയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്ന ഡ്രൈവര്‍ നീതു ഒളിവിലാണ്. ഇയാളെ കുട്ടിയുടെ പിതാവായ വാഹന ഉടമ ശാസിക്കുകയും മൂന്നോ നാലോ തവണ മുഖത്തടിക്കുകയും ചെയ്തിരുന്നു. നീതുവും സഹപ്രവര്‍ത്തകനായ റസീമും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടതോടെയാണ് സംഭവം. പിന്നാലെയാണ് കുഞ്ഞിനെ കാണാതാകുന്നത്. സംഭവത്തിന് പിന്നാലെ നീതു ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Other News in this category



4malayalees Recommends