കാനഡയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു

കാനഡയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു
കാനഡയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഹാഷിം ആണ് മരിച്ചത്. 37 വയസായിരുന്നു. സലാലയിലെ ഐന്‍ ജര്‍സീസ് വാദിയില്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.

കാനഡയില്‍ നിന്നും സൗദിയിലെത്തി ഉംറ കഴിഞ്ഞ് സലാലയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് വന്നതായിരുന്നു. കുടുംബസമേതം വാദിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുഹമ്മദ് ഹാഷിം മുങ്ങിപോവുകയായിരുന്നു.

രിസാല സ്റ്റഡി സര്‍ക്കിള്‍ കാനഡ നാഷണല്‍ വിസ്ഡം കണ്‍വീനറായിരുന്നു മുഹമ്മദ് ഹാഷിം. പിതാവ് അബ്ദുല്‍ ഖാദര്‍. മാതാവ് പൗഷബി

ഭാര്യ ഷരീഫ, മക്കള്‍ ഹാദിയ മറിയം, സൈനുല്‍ ഹംദ്, ദുആ മറിയം. മൃതദേഹം ഇന്ന് സലാലയില്‍ കബറടക്കും.

Other News in this category



4malayalees Recommends