റൊമാന്റിക് സിനിമയില്‍ നിന്ന് മാറ്റിപിടിച്ചൂടെ ; മറുപടിയുമായി പ്രദീപ് രംഗനാഥന്‍
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് പ്രദീപ് രംഗനാഥന്‍. രണ്ട് 100 കോടി സിനിമകളാണ് നടന്റെ പേരിലുള്ളത്. എന്നാല്‍ അതേസമയം പ്രദീപിനെതിരെ നിറയെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നടന്‍ സ്ഥിരമായി റൊമാന്റിക് സിനിമകളാണ് ചെയ്യുന്നതെന്നും ഒരേ ഴോണര്‍ സിനിമകള്‍ മാറ്റിപ്പിടിക്കേണ്ട സമയമായി എന്നും കമന്റുകള്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇതില്‍ പ്രതികരിക്കുകയാണ് പ്രദീപ്.
ചിത്രത്തിന്റെ തെലുങ്ക് സക്‌സസ് മീറ്റില്‍ വെച്ച് ഒരു ആരാധകന്‍ പ്രദീപിനോട് ചോദിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരം. 'റൊമാന്റിക് സിനിമകള്‍ ഒരുപാട് ചെയ്തല്ലോ ഇനി എന്നാണ് അസുരനും വടചെന്നൈയും പോലെ ഒരു സിനിമ ചെയ്യുന്നത്', എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'കമിങ് സൂണ്‍' എന്നായിരുന്നു പ്രദീപിന്റെ മറുപടി. നേരത്തെ താന്‍ ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയുടെ പണിപ്പുരയിലാണെന്ന് പ്രദീപ് വെളിപ്പെടുത്തിയിരുന്നു. ഡ്യൂഡിന് ശേഷം ചെറിയ ഇടവേളയെടുത്ത് ആ സിനിമയുടെ എഴുത്തിലേക്ക് കടക്കുമെന്നും താരം പറഞ്ഞിരുന്നു.