ഞാന്‍ ഒരു സ്റ്റാര്‍ കിഡ് ആണെന്നും അത് വഴി അവസരങ്ങള്‍ കിട്ടുന്നുണ്ട് ; ധ്രുവ് വിക്രം
നടന്‍ വിക്രമിന്റെ മകനാണ് ധ്രുവ് വിക്രം. 2019 ല്‍ അര്‍ജുന്‍ റെഡ്ഢിയുടെ റീമേക്ക് ആയ ആദിത്യ വര്‍മയിലൂടെയാണ് ധ്രുവ് സിനിമയിലേക്ക് എത്തുന്നത്. മാരി സെല്‍വരാജ് ചിത്രം ബൈസണ്‍ ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ധ്രുവിന്റെ ചിത്രം. ഇപ്പോഴിതാ നെപ്പോട്ടിസത്തെക്കുറിച്ച് മനസുതുറക്കുകയാണ് ധ്രുവ് വിക്രം.
താന്‍ ഒരു സ്റ്റാര്‍ കിഡ് ആണെന്ന കാര്യം അംഗീകരിക്കുന്നു എന്ന് ധ്രുവ് പ്രതികരിച്ചു. 'ഞാന്‍ ഒരു സ്റ്റാര്‍ കിഡ് ആണെന്നും അത് വഴി അവസരങ്ങള്‍ കിട്ടുന്നെന്നും ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ ആളുകള്‍ എന്നെ സ്വീകരിക്കുന്നതിനും സ്‌നേഹിക്കുന്നതിനും ഇന്ത്യന്‍ സിനിമയില്‍ ഒരു ഇടം കണ്ടെത്തുന്നതിനും വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. അതുവരെ ഞാന്‍ എന്റെ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കും', ധ്രുവിന്റെ വാക്കുകള്‍. അതേസമയം, മികച്ച പ്രതികരണമാണ് ബൈസണ് ലഭിക്കുന്നത്. ചിത്രത്തിലെ ധ്രുവിന്റെ പ്രകടനം ഏറെ ചര്‍ച്ചയാകുന്നുണ്ട്. ബോക്‌സ് ഓഫീസിലും കാര്യമായ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഒരു കബഡി പ്ലേയര്‍ ആയിട്ടാണ് ധ്രുവ് ഈ ചിത്രത്തില്‍ എത്തുന്നത്.