നടിയുടെ ചിത്രം റീ പോസ്റ്റ് ചെയ്ത് അബദ്ധം പിണഞ്ഞ് ഉദയനിധി ; കൈതട്ടിവന്നതാകാമെന്ന് അണികള്‍

നടിയുടെ ചിത്രം റീ പോസ്റ്റ് ചെയ്ത് അബദ്ധം പിണഞ്ഞ് ഉദയനിധി ; കൈതട്ടിവന്നതാകാമെന്ന് അണികള്‍
തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 'എയറി'ലാണ്. നടിയും മോഡലുമായ നിവാഷിയ്‌നി കൃഷ്ണന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ റീപോസ്റ്റ് ചെയ്തതാണ് ഉദയനിധിക്ക് പിണഞ്ഞ അബദ്ധം. നിമിഷ നേരം കൊണ്ടാണ് ഉദയനിധിയുടെ ഈ റീപോസ്റ്റ് വൈറലായത്. പിന്നാലെ നടനെ കളിയാക്കികൊണ്ട് നിരവധി ട്രോളുകളാണ് ഉയരുന്നത്.

ഉദയനിധിക്ക് 'എന്‍' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന നടിമാരോട് വലിയ പ്രിയമാണെന്നും ഇതൊക്കെ ശ്രദ്ധിച്ച് ചെയ്യണ്ടേ എന്നുമാണ് കമന്റുകള്‍ വരുന്നത്. നടിയെ ഉദയനിധി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ചിത്രങ്ങള്‍ റീപോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലായതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിനെ പ്രതിരോധിക്കാനെത്തിയിട്ടുണ്ട്. അബദ്ധത്തില്‍ കൈ തട്ടിയതാകാമെന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ നടിയുടെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നിലവില്‍ 4 ലക്ഷം ഫോളോവേഴ്‌സുള്ള നടി ഇതോടെ തമിഴകം മുഴുവന്‍ ശ്രദ്ധേയയായി.

Other News in this category



4malayalees Recommends