ആചാര ലംഘനങ്ങള്‍ നടത്തി,സംഘ്പരിവാറും കോണ്‍ഗ്രസും എന്തുകൊണ്ട് നാമജപയാത്ര നടത്തുന്നില്ല ; രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് ഡിവൈഎസ്പിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ; അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം

ആചാര ലംഘനങ്ങള്‍ നടത്തി,സംഘ്പരിവാറും കോണ്‍ഗ്രസും എന്തുകൊണ്ട് നാമജപയാത്ര നടത്തുന്നില്ല ; രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് ഡിവൈഎസ്പിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ; അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് ഡിവൈഎസ്പിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്. പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് രാഷ്ട്രപതി ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ് ഇട്ടത്. ട്രെയിന്‍ യാത്രക്കിടെ വാട്‌സ്ആപ്പില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം.

ഹൈക്കോടതി വിധി കാറ്റില്‍ പറത്തി, പലവിധ ആചാര ലംഘനങ്ങള്‍ നടത്തിയാണ് രാഷ്ട്രപതിയും സുരക്ഷാ ഉദ്യോഗസ്ഥരും ശബരിമല സന്ദര്‍ശനം നടത്തിയതെന്നായിരുന്നു വാട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ ഉള്ളടക്കം. സംഘ്പരിവാറും കോണ്‍ഗ്രസും എന്തുകൊണ്ട് നാമജപയാത്ര നടത്തുന്നില്ലെന്നും പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആണെങ്കില്‍ എന്തായിരിക്കും പുകിലെന്നും ഡിവൈഎസ്പി ചോദിക്കുന്നു. പ്രശ്നം വിശ്വാസമോ ആചാരമോ അല്ലെന്നും എല്ലാം രാഷ്ട്രീയമെന്നും സ്റ്റാറ്റസില്‍ വിമര്‍ശനമുണ്ട്. ട്രെയിന്‍ യാത്രക്കിടെ വാട്‌സ്ആപ്പില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസാവുകയായിരുന്നുവെന്ന് ഡിവൈഎസ്പിയുടെ വിശദീകരണം. വിവാദമായതിന് പിന്നാലെ ഡിവൈഎസ്പി സ്റ്റാറ്റസ് ഡിലീറ്റ് ചെയ്തു.

Other News in this category



4malayalees Recommends