മുണ്ട് മടക്കി കുത്തിയാല്‍ അത് ഫൈറ്റിലേക്കുള്ള ലീഡാണ്.. മോഹന്‍ലാലിനെ കുറിച്ച് റിഷബ് ഷെട്ടി
മോഹന്‍ലാലിന്റെ വലിയ ആരാധകനാണ് താന്‍ എന്ന് നിരവധി തവണ പറഞ്ഞിട്ടുള്ള ആളാണ് കന്നഡ നടന്‍ റിഷബ് ഷെട്ടി. മോഹന്‍ലാലിന്റെ എല്ലാ സിനിമകളും താന്‍ കാണാറുണ്ടെന്നും ഒരു നാട്ടുകാരനെ കാണുന്ന ഫീല്‍ ആണ് അദ്ദേഹത്തിനെ കാണുമ്പോള്‍ തനിക്കുണ്ടാവാറുള്ളതെന്നും റിഷബ് ഷെട്ടി പറഞ്ഞിരുന്നു. അടുത്തിടെ അമിതാഭ് ബച്ചന്റെ കോന്‍ ബനേഗാ കോര്‍പതി എന്ന പരിപാടിയില്‍ മോഹന്‍ലാലിനെ അനുകരിച്ച റിഷബിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ സിനിമകളിലെ ഫൈറ്റ് സീനുകളെക്കുറിച്ച് മനസുതുറക്കുകയാണ് റിഷബ്
'മോഹന്‍ലാല്‍ സാറിന്റെ സിനിമകളില്‍ ഫൈറ്റുകളുടെ ലീഡ് ഭയങ്കര രസമാണ്. നീണ്ട ഡയലോഗിന് ശേഷം അദ്ദേഹം മുണ്ട് മടക്കി കുത്തിയാല്‍ അത് ഫൈറ്റിലേക്കുള്ള ലീഡാണ്. പ്രേക്ഷകര്‍ക്ക് കൃത്യമായി മനസ്സിലാകും അടി തുടങ്ങാന്‍ പോകുകയാണെന്ന്', റിഷബ്‌ന്റെ വാക്കുകള്‍. നേരത്തെ കോന്‍ ബനേഗാ കോര്‍പതി വേദിയില്‍ അമിതാഭ് ബച്ചന്‍ മുന്നില്‍ മോഹന്‍ലാലിന്റെ ഡയലോഗ് പറഞ്ഞു മുണ്ട് മടക്കി കുത്തുന്ന റിഷബിന്റെ വീഡിയോ ആണ് വൈറലായത്. 'എന്താ മോനെ ദിനേശാ..' എന്ന ഡയലോഗ് പറഞ്ഞു കൊണ്ടാണ് റിഷബ് ഷെട്ടി മുണ്ട് മടക്കി കുത്തുന്നത്. നിറഞ്ഞ കയ്യടിയാണ് സദസിലും ശേഷം സോഷ്യല്‍ മീഡിയയിലും നടന് ലഭിക്കുന്നത്. റിഷബ് ഒരു പക്കാ ഫാന്‍ ബോയ് എന്നാണ് കമന്റുകള്‍ നിറഞ്ഞത്.