കറുത്തവരും ഭിന്നശേഷിക്കാരുമായി താരതമ്യം ; മാരി സെല്‍വരാജിന്റെ പരാമര്‍ശം വിവാദത്തില്‍

കറുത്തവരും ഭിന്നശേഷിക്കാരുമായി താരതമ്യം ; മാരി സെല്‍വരാജിന്റെ പരാമര്‍ശം വിവാദത്തില്‍
തമിഴ് സിനിമയിലെ കറുത്ത സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകന്‍ മാരി സെല്‍വരാജ് നല്‍കിയ മറുപടി വിവാദത്തില്‍. ധ്രുവ് വിക്രം നായകനാകുന്ന മാരി സെല്‍വരാജിന്റെ പുതിയ ചിത്രം ബൈസണ്‍ കാലമാടന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രെസ്സ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'താങ്കളുടെ സിനിമയില്‍ നായികമാര്‍ക്കൊക്കെ ഡാര്‍ക്ക് ആക്കി മേക്കപ്പിട്ടാണ് അഭിനയിക്കുന്നത്, കറുത്ത സ്ത്രീകള്‍ക്ക് സിനിമയില്‍ പൊതുവെ അവസരം കുറവായിരുന്ന സമയം ആ അവസരവും മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് മോശമെല്ലെയെന്ന് ഒരു ആരോപണം ഉണ്ട്' എന്നായിരുന്നു ചോദ്യം.

''അങ്ങനെയാണെങ്കില്‍ വൈകല്യം ഉള്ളവരെക്കുറിച്ചുള്ളക്കുറിച്ചുള്ള സിനിമകളില്‍ ശരിക്കും ഭിന്നശേഷിക്കാരെ അഭിനയിപ്പിയ്ക്കാന്‍ സാധിക്കുമോ? അങ്ങനെയൊന്നും അല്ല, സുന്ദരിയാണോ വെളുത്തതാണോ എന്നൊന്നും നോക്കിയല്ല, മറിച്ച് ഈ ചിത്രത്തിന് വേണ്ടി മെനക്കെടാനും അധ്വാനിക്കാനും തയാറാണോ എന്നാണു നോക്കാറുള്ളത്'' എന്നായിരുന്നു മാരി സെല്‍വരാജിന്റെ മറുപടി.

എന്നാല്‍ അദ്ദേഹത്തിന്റെ താരതമ്യത്തോട് വിയോജിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. കറുത്ത സ്ത്രീകളെ ഭിന്നശേഷിക്കാരുമായി താരതമ്യം ചെയ്യാന്‍ അതൊരു വൈകല്യമാണോ എന്നാണ് വിമര്‍ശനം. ജാതീയതയെക്കുറിച്ച് ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രങ്ങളെടുത്ത സംവിധായകന് എന്ത്‌കൊണ്ട് സിനിമയിലെ വര്‍ണവിവേചനം തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നാണ് വിമര്‍ശകര്‍ ചോദിച്ചത്.

Other News in this category



4malayalees Recommends