മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ലോക. ആഗോളതലത്തില്‍ 300 കോടിയിലധികം രൂപയാണ് ഇതുവരെ ചിത്രം നേടിയത്. കൂടാതെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് ഈ സിനിമ മുന്നേറികൊണ്ടിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമ ഒക്ടോബര്‍ 31 ന് തിയേറ്ററില്‍ എത്തും. ഒടിടിയിലും സിനിമയ്ക്ക് മികച്ച അഭിപ്രായം നേടാന്‍ കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററില്‍ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററില്‍ കണ്ടത്. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, തുടരും എന്നീ സിനിമകളാണ് ഈ ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ള സിനിമകള്‍.