ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റേത് ; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി

ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റേത് ; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി
ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 4 ന് പുലര്‍ച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തില്‍ എത്തിയ കാര്‍ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു.

അപകടത്തില്‍ മൂന്ന് പേര്‍ക്കും പരുക്കേറ്റിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവ സ്ഥലത്തെയടക്കം നിരവധി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വാഹനം ദിവ്യ സുരേഷിന്റേതാണെന്ന് വ്യക്തമായത്. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പൊലീസ് കണ്ടെത്തി.

വാഹനം പിടിച്ചെടുത്തതായി ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനനുസരിച്ച് കേസിന്റെ തുടര്‍നടപടികള്‍ വ്യക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends