'കുട്ടി അല്ല, സംഘികള്‍ കീ കൊടുക്കുമ്പോള്‍ ഹാലിളകി ഓടുന്ന പാവക്കുട്ടി ആണെന്നതാണ് പ്രശ്‌നം'; വി ശിവന്‍കുട്ടിക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

'കുട്ടി അല്ല, സംഘികള്‍ കീ കൊടുക്കുമ്പോള്‍ ഹാലിളകി ഓടുന്ന പാവക്കുട്ടി ആണെന്നതാണ് പ്രശ്‌നം'; വി ശിവന്‍കുട്ടിക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കുട്ടി അല്ല, സംഘികള്‍ കീ കൊടുക്കുമ്പോള്‍ ഹാലിളകി ഓടുന്ന പാവക്കുട്ടി ആണെന്നതാണെന്നതാണ് പ്രശ്‌നമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന് മറുപടി ആയാണ് രാഹുലിന്റെ കുറിപ്പ്. എന്റെ പേരിലെ 'കുട്ടി' എന്ന് കേട്ടപ്പോള്‍ ആണത്രേ ഒരു കൂട്ടത്തിന് ഹാലിളകിയത് എന്നാണ് മന്ത്രി കുറിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇന്നലെ മന്ത്രിയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. 'പത്ര സമ്മേളനം കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി, അയാള്‍ ശിവന്‍ കുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്...' എന്നാണ് രാഹുല്‍ കുറിച്ചത്. ഇതിന് മറുപടി ആയി 'ഒരു കൂട്ടത്തിന് എന്റെ പേരിലെ 'കുട്ടി' എന്ന് കേട്ടപ്പോള്‍ ആണത്രേ ഹാലിളകിയത്..!' എന്ന് മന്ത്രി കുറിച്ചു.

ഇതിനുള്ള മറുപടി ആയാണ് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ എത്തിയത്. രാഹുലിന്റെ കുറിപ്പ് ഇങ്ങനെ.... 'കുട്ടി ആണെന്നുള്ളതല്ല, സംഘികള്‍ കീ കൊടുക്കുമ്പോള്‍ ഹാലിളകി ഓടുന്ന പാവക്കുട്ടി ആണെന്നുള്ളതാണ് പ്രശ്‌നം...ശ്രീ.പി.എം'. അതേസമയം സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പു വച്ചത് ഒക്ടോബര്‍ 17ന് ആണെന്ന് നിര്‍ണായക വിവരം പുറത്ത് വന്നിരുന്നു.

ഒക്ടോബര്‍ 16ന് തയാറാക്കിയ എംഒയുവിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. നേരത്തെ പിഎം ശ്രീയില്‍ ഒപ്പു വച്ചെങ്കിലും 22ന് ചേര്‍ന്ന മന്ത്രിസഭയില്‍ ഇക്കാര്യം അറിയിച്ചിരുന്നില്ല. പിഎം ശ്രീക്കെതിരെ സിപിഐ മന്ത്രിസഭാ യോഗത്തില്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍ ഇതിന് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

Other News in this category



4malayalees Recommends