സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യ, രണ്ട് സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യാതെ രണ്ടുവര്‍ഷത്തിനിടെ ' ശമ്പളമായി' കൈപ്പറ്റിയത് 37 ലക്ഷത്തിലേറെ രൂപ

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യ, രണ്ട് സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യാതെ രണ്ടുവര്‍ഷത്തിനിടെ ' ശമ്പളമായി' കൈപ്പറ്റിയത് 37 ലക്ഷത്തിലേറെ രൂപ
രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യ, രണ്ട് സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യാതെ ഏകദേശം രണ്ട് വര്‍ഷത്തിനിടെ 37.54 ലക്ഷം രൂപ 'ശമ്പളമായി' കൈപ്പറ്റിയതായി കണ്ടെത്തല്‍. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ പാസാക്കി നല്‍കിയതിന് പകരമായിട്ടാണ് ഐടി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ തന്റെ ഭാര്യക്ക് ഈ തുക കൈപ്പറ്റാന്‍ വഴിയൊരുക്കിയത്. ഐടി വകുപ്പിന് കീഴിലുള്ള രാജ്കോംപ് ഇന്‍ഫോ സര്‍വീസസിലെ ജോയിന്റ് ഡയറക്ടറായ പ്രദ്യുമാന്‍ ദീക്ഷിത്താണ് തന്റെ ഭാര്യ പൂനം ദീക്ഷിത് വഴി നിയമവിരുദ്ധമായി പണം കൈപ്പറ്റിയത്. ഒറിയോണ്‍പ്രോ സൊല്യൂഷന്‍സ്, ട്രീജെന്‍ സോഫ്റ്റ്വെയര്‍ ലിമിറ്റഡ് എന്നീ രണ്ട് സ്വകാര്യ കമ്പനികളാണ് പൂനം ദീക്ഷിത്തിനെ ജീവനക്കാരിയായി വ്യാജേന രേഖകളില്‍ കാണിച്ചത്.

ഈ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ടെന്‍ഡര്‍ ലഭിക്കുന്നതിന് പകരമായി, പ്രദ്യുമാന്‍ ദീക്ഷിത് തന്റെ ഭാര്യയെ ജീവനക്കാരിയായി നിയമിക്കാനും പ്രതിമാസ ശമ്പളം നല്‍കാനും കമ്പനികളോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് 2019 ജനുവരി മുതല്‍ 2020 സെപ്റ്റംബര്‍ വരെയാണ് പൂനം ദീക്ഷിതിന്റെ അഞ്ച് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ട് കമ്പനികളും പണം കൈമാറിയത്. 'ശമ്പളം' എന്ന പേരിലാണ് മൊത്തം 37,54,405 രൂപ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

പൂനം ദീക്ഷിത് ഒരിക്കല്‍ പോലും ഈ രണ്ട് ഓഫീസുകളിലും പോയിരുന്നില്ല. എന്നിരുന്നാലും, ഇവരുടെ വ്യാജ ഹാജര്‍ റിപ്പോര്‍ട്ടുകള്‍ക്ക് പ്രദ്യുമാന്‍ ദീക്ഷിത് തന്നെ അംഗീകാരം നല്‍കി എന്നും ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി.) അന്വേഷണത്തില്‍ വ്യക്തമായി. മാത്രമല്ല, ഒറിയോണ്‍പ്രോ സൊല്യൂഷന്‍സില്‍ വ്യാജമായി ജോലി ചെയ്തിരുന്ന സമയത്തുതന്നെ, ട്രീജെന്‍ സോഫ്റ്റ്വെയര്‍ ലിമിറ്റഡില്‍ നിന്ന് 'ഫ്രീലാന്‍സിംഗ്' എന്ന പേരില്‍ പൂനം ദീക്ഷിത് പണം കൈപ്പറ്റിയിരുന്നതായും എ.സി.ബി. കണ്ടെത്തി.

Other News in this category



4malayalees Recommends