രണ്ട് ആണ്‍ മക്കളും അടുത്തില്ല, ആരോഗ്യ പ്രശ്‌നങ്ങളും ; ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച് വൃദ്ധ ദമ്പതികള്‍

രണ്ട് ആണ്‍ മക്കളും അടുത്തില്ല, ആരോഗ്യ പ്രശ്‌നങ്ങളും ; ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച് വൃദ്ധ ദമ്പതികള്‍
ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനെ തുടര്‍ന്ന് നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച് വയോധികരായ ദമ്പതികള്‍. ആന്ധ്ര പ്രദേശിലെ രാജുപാലത്താണ് സംഭവം. വെള്ളാല ഗ്രാമത്തിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് വയോധികരായ ദമ്പതികള്‍ കുണ്ടു നദിയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെദ്ദമുഡിയം ഉപ്പലുരു ഗ്രാമവാസിയും 60 കാരനുമായ ഗോങ്കടി രാമസുബ്ബറെഡ്ഡിയെ പ്രദേശവാസികള്‍ രക്ഷിച്ചു. എന്നാല്‍ ഭാര്യയും 55കാരിയുമായ ഗൊങ്കടി നാഗമുനെമ്മയെ ഇനിയും കണ്ടെത്താനായിട്ടില്ല.

രാവിലെ 7 മണിയോടെ വെള്ളാലയിലെ ശ്രീ സഞ്ജീവരായ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാണ് ഇവര്‍ നദിക്കരയിലേക്ക് പോയത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്ന ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായാണ് സംഭവത്തേക്കുറിച്ച് പൊലീസ് പ്രതികരിക്കുന്നത്. നദിക്കരയിലേക്ക് പോയ വയോധികര്‍ വെള്ളത്തിലേക്ക് ചാടുന്നത് കണ്ട പ്രദേശവാസി നദിയിലേക്ക് ചാടി രാമസുബ്ബറെഡ്ഡിയെ കരയിലെത്തിച്ചു. എന്നാല്‍ ഈ സമയം കൊണ്ട് 55 കാരി ഒഴുക്കില്‍പ്പെടുകയായിരുന്നു.

താനും ഭാര്യയും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സന്ധിവേദന എന്നിവയുമായി ബുദ്ധിമുട്ടുന്നുണ്ടെന്ന് രാമസുബ്ബറെഡ്ഡി പൊലീസിനോട് വിശദമാക്കിയത്. ബെംഗളൂരുവിലും ജമ്മലമഡുഗുവിലുമായി രണ്ട് ആണ്‍മക്കള്‍ ഉണ്ടായിരുന്നിട്ടും, ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദമ്പതികള്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.സംഭവത്തില്‍ രാജുപാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends