ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചത് ; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരീസ് ബാഡ്സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് ശശി തരൂര്‍
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരീസ് ബാഡ്സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് ശശി തരൂര്‍. ഒഴിവ് സമയം കിട്ടിയപ്പോള്‍ താന്‍ ഈ സീരീസ് കണ്ടെന്നും ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു സീരീസ് ഇപ്പോള്‍ ബോളിവുഡിന് ആവശ്യമായിരുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ മകനെ ഓര്‍ത്ത് അഭിമാനിക്കാമെന്ന് ഷാരൂഖ് ഖാനോട് അദ്ദേഹം പറഞ്ഞു. എക്സിലൂടെയാണ് ശശി തരൂര്‍ ഈ പ്രശംസക്കുറിപ്പ് പങ്കുവെച്ചത്.
'ജലദോഷവും ചുമയും പിടിപ്പെട്ടതിനാല്‍ രണ്ടു ദിവസത്തേക്ക് എല്ലാ തിരക്കകളും മാറ്റിവെച്ച് വിശ്രമം ആയിരുന്നു. എന്റെ സ്റ്റാഫും സഹോദരിയും ഒരു സീരീസ് കാണാമെന്ന് പറഞ്ഞു ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഒന്നായിരുന്നു അത് Absolute OTT Gold. ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' കണ്ടുകഴിഞ്ഞതേയുള്ളൂ, എന്ത് പറഞ്ഞ് പ്രശംസിക്കണം എന്ന് അറിയില്ല. ഈ സീരീസ് കാണുന്നവര്‍ക്ക് അതിലേക്ക് ഒരു ആകര്‍ഷണം ഉണ്ടാകും ബോളിവുഡിന് ആവശ്യമായിരുന്നു ഇങ്ങനെയൊരു ആക്ഷേപഹാസ്യ സീരീസ്. നല്ല തമാശയും മികച്ച മേക്കിങ് ക്വാളിറ്റിയും ഉടനീളം സീരീസില്‍ ഉണ്ടായിരുന്നു. ഏഴ് ആകര്‍ഷകമായ എപ്പിസോഡുകള്‍ ഒറ്റ ഇരിപ്പില്‍ കണ്ടു തീര്‍ക്കാന്‍ സാധിക്കുന്നത്. ആര്യന്‍ ഖാന്‍ നിങ്ങളൊരു മാസ്റ്റര്‍പീസ് ആണ് നല്‍കിയിരിക്കുന്നത് അഭിനന്ദനങ്ങള്‍, 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' ബ്രില്യന്റ് ആണ്. ഷാരൂഖ് ഖാനോട് ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് ഞാന്‍ പറയട്ടെ നിങ്ങള്‍ അഭിമാനിക്കാം', ശശി തരൂര്‍ കുറിച്ചു.