ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയം ; 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി ; വിമാനയാത്രയില്‍ 25 മണിക്കൂര്‍ വരെ കാലില്‍ ചങ്ങലയിടേണ്ടി വന്നതായി പരാതി

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയം ; 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി ; വിമാനയാത്രയില്‍ 25 മണിക്കൂര്‍ വരെ കാലില്‍ ചങ്ങലയിടേണ്ടി വന്നതായി പരാതി
അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി എത്തിയ അമ്പത് ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഡോണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം രാജ്യത്തെ നിയമ നടപടി നിര്‍വഹണ ഏജന്‍സികള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ആരംഭിച്ച കടുത്ത നടപടികളുടെ ഭാഗമായാണിത്.

യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘത്തിലുള്ളതില്‍ ഭൂരിഭാഗവും ഹരിയാനക്കാരാണ്. ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട ഇവരില്‍ പലര്‍ക്കും വിമാനയാത്രയില്‍ 25 മണിക്കൂര്‍ വരെ കാലില്‍ ചങ്ങലയിടേണ്ടി വന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇരുപത്തിയഞ്ചിനും നാല്‍പത് വയസ്സിനും ഇടയ്ക്കുള്ളവരാണ് നാടുകടത്തപ്പെട്ടവരില്‍ ഏറെയും. ഇവര്‍ ശനിയാഴ്ച രാത്രി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു.

നാടുകടത്തപ്പെട്ടവരില്‍ പലരും 35 മുതല്‍ 57 ലക്ഷം രൂപ വരെ നല്‍കി ഏജന്റുമാരാല്‍ പറ്റിക്കപ്പെട്ടവരുമാണ്. കര്‍ണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് എന്നീ ജില്ലയില്‍ നിന്നുള്ളവരാണ് ഇവര്‍. നാട്ടിലെത്തിയ ഇവരെ ഡല്‍ഹില്‍ നിന്ന് ഹരിയാനയില്‍ എത്തിച്ച് നിയമനടപടികള്‍ക്ക് ശേഷം വീടുകളിലേക്ക് വിട്ടന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യം പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ആളുികളെ ട്രംപ് ഭരണകൂടം നാടുകടത്തിയിരുന്നു.

Other News in this category



4malayalees Recommends