പുത്തനത്താണിയില്‍ വാഹനാപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം

പുത്തനത്താണിയില്‍ വാഹനാപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുനാവായ ഇഖ്ബാല്‍ നഗര്‍ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ് (30) ഭാര്യ റീസ മന്‍സൂര്‍ (26) എന്നിവരാണ് മരിച്ചത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാല്‍ നഗറിലാണ് അപകടമുണ്ടായത്.

ഇരുവരും ബൈക്കില്‍ സഞ്ചരിക്കവെ ഇലക്ട്രിക് കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Other News in this category



4malayalees Recommends