ചില അഭിനേതാക്കള്‍ സെറ്റില്‍ പോലും വരാറില്ലെന്ന് ഇമ്രാന്‍ ഹാഷ്മി ; താരം ഉദ്ദേശിച്ചത് സല്‍മാന്‍ ഖാനെയോ പവന്‍ കല്യാണിനേയോ ?

ചില അഭിനേതാക്കള്‍ സെറ്റില്‍ പോലും വരാറില്ലെന്ന് ഇമ്രാന്‍ ഹാഷ്മി ; താരം ഉദ്ദേശിച്ചത് സല്‍മാന്‍ ഖാനെയോ പവന്‍ കല്യാണിനേയോ ?
ബോളിവുഡിലെ അഭിനേതാക്കള്‍ കൃത്യ സമയത്ത് എത്തില്ലെന്ന പരാതി സാധാരണയാണ്. ഇപ്പോഴിതാ ഇമ്രാന്‍ ഹാഷ്മി നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരിക്കുകയാണ്.

'സിനിമ സെറ്റില്‍ കൃത്യ സമയത്ത് എത്തുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാള്‍ ആണ് യാമി ഗൗതം. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ ചില ആക്ടര്‍സ് സെറ്റില്‍ വരാറേയില്ല', ഇമ്രാന്റെ ഈ കമന്റിന് പിന്നാലെ ആരാണ് ആ അഭിനേതാവ് എന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ. നടന്‍ സല്‍മാന്‍ ഖാനെക്കുറിച്ചാണ് ഇമ്രാന്‍ പറഞ്ഞതെന്നാണ് ഒരു വിഭാഗം കമന്റ് ചെയ്യുന്നത്.

നേരത്തെ സല്‍മാന്‍ ഖാന്‍ കൃത്യ സമയത്ത് സെറ്റില്‍ വരാറില്ലെന്ന് സംവിധായകന്‍ എ ആര്‍ മുരുഗദോസ് പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. സിക്കന്ദര്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് സല്‍മാന്‍ ഖാന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറെ വൈകിയാണ് അദ്ദേഹം വരുക. രാത്രിയിലായിരുന്നു ഷൂട്ട്. രാത്രി 9 മണിക്ക് രാവിലത്തേത് പോലെ ലൈറ്റ് സെറ്റ് ചെയ്ത് ഷൂട്ട് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണ്. പുറത്തുള്ള സ്ഥലങ്ങളിലും ഷൂട്ട് ചെയ്യാന്‍ പറ്റില്ലായിരുന്നു. എല്ലാം സി ജിയിലും, ഗ്രീന്‍മാറ്റിലും എടുത്താല്‍ ശരിയാകില്ലല്ലോ. പിന്നെ, വരുന്നതും ലേറ്റ്. ഇതില്‍ കൂടുതലൊന്നും പറയാനില്ല. ഞാന്‍ കുറച്ചധികം കഷ്ടപ്പെട്ടു', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

അതേസമയം, പവന്‍ കല്യാണിനെക്കുറിച്ചാണ് ഇമ്രാന്‍ പറയുന്നതെന്നും കമന്റുകള്‍ ഉണ്ട്. പവന്‍ കല്യാണ്‍ ചിത്രമായ ഒജിയില്‍ നടന്‍ വില്ലന്‍ വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ സിനിമയുടെ ഷൂട്ടിനിടയില്‍ ഒരു തവണ പോലും ഇരുവരും കണ്ടുമുട്ടിയിട്ടില്ലെന്നും പവന്‍ കല്യാണിന്റെ ഡ്യൂപ്പ് ആണ് ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ അഭിനയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതുകൊണ്ടാണ് ഇപ്പോള്‍ ഇമ്രാന്‍ ഹാഷ്മി പവന്‍ കല്യാണിനെക്കുറിച്ചാണോ പറഞ്ഞതെന്ന സംശയം ആരാധകര്‍ പ്രകടിപ്പിക്കുന്നത്.

Other News in this category



4malayalees Recommends