ലോക'യെ കുറിച്ചുള്ള പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടു ; ആയുഷ്മാന്‍ ഖുറാന

ലോക'യെ കുറിച്ചുള്ള പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടു ; ആയുഷ്മാന്‍ ഖുറാന
'ലോക' സിനിമയെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ആയുഷ്മാന്‍ ഖുറാന. താന്‍ അഭിനയിച്ച 'തമ' എന്ന ഹൊറര്‍ ചിത്രം 'ലോക'യേക്കാള്‍ മാസ് ആയിരിക്കും എന്ന് ആയുഷ്മാന്‍ മുമ്പ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ വിമര്‍ശിച്ച് മലയാളി പ്രേക്ഷകരടക്കം രംഗത്തെത്തുകയും ചെയ്തു. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രസ്താവനയില്‍ ആയുഷ്മാന്‍ വീണ്ടും പ്രതികരിച്ചത്.

ഹിന്ദി മാര്‍ക്കറ്റില്‍ 'തമ' വന്‍ വിജയമാകും എന്നായിരുന്നു താന്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന് ആയുഷ്മാന്‍ വ്യക്തമാക്കി. ''ലോക ഗംഭീര സിനിമയാണ്. ഞാന്‍ നല്ല ഉദ്ദേശത്തിലാണ് ആ സിനിമയെ കുറിച്ച് അങ്ങനെ പറഞ്ഞത്. ഹിന്ദി മാര്‍ക്കറ്റില്‍ സിനിമ കുറച്ചു കൂടി എത്തപ്പെടണം എന്നതാണ് പറയാന്‍ ശ്രമിച്ചത്. ഞാന്‍ അന്ന് അലഹബാദില്‍ ഷൂട്ടിങിലായിരുന്നു.''

''അവിടെ ആ സിനിമ റിലീസ് ആയില്ല. അതുകൊണ്ട് ആ സമയത്ത് കാണാനും കഴിഞ്ഞില്ല. പക്ഷേ തമ അവിടെ റിലീസുണ്ടായിരുന്നു. പിന്നീട് മുംബൈയില്‍ എത്തിയപ്പോഴാണ് ഞാന്‍ ലോക കണ്ടത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ക്കും ചിത്രത്തിന്റെ മുഴുവന്‍ ടീമിനും ഞാന്‍ ആശംസ അറിയിക്കുന്നു'' എന്ന് ആയുഷ്മാന്‍ പറഞ്ഞു.

Other News in this category



4malayalees Recommends