തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
രജനികാന്ത് നായകനാകുന്ന സിനിമയില്‍ തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയും കാമിയോ വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ സിനിമയില്‍ നിന്ന് ബാലയ്യ പിന്മാറിയെന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. കമ്മിറ്റ് ചെയ്ത സിനിമകളുടെ തിരക്ക് കാരണമാണ് ബാലയ്യ സിനിമയില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയുടെ ആദ്യ ഭാഗത്തില്‍ കാമിയോ റോളില്‍ മോഹന്‍ലാലിനെയും ശിവരാജ് കുമാറിനെയും ബാലയ്യയെയും ആലോച്ചിരുന്നതായും എന്നാല്‍ പിന്നീട് ഇത് നടക്കാതെ പോയതായും സിനിമയുടെ സംവിധായകന്‍ നെല്‍സണ്‍ തന്നെ അറിയിച്ചിരുന്നു. ഇക്കുറിയും ആരാധകരുടെ പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്.