നടി റോജ ശെല്‍വമണി വീണ്ടും സിനിമയിലേക്ക് എത്തുന്നു .തമിഴ് സിനിമയില്‍ ആരാധകര്‍ ഏറെയുള്ള നടിയാണ് റോജ ശെല്‍വമണി. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങിയതില്‍ പിന്നെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു നടി. ഇപ്പോഴിതാ വീണ്ടും തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ് റോജ. 'ലെനിന്‍ പാണ്ഡ്യന്‍' എന്ന സിനിമയിലൂടെയാണ് വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്.
ഡി.ഡി ബാലചന്ദ്രനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗംഗൈ അമരന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തില്‍, ശിവാജി ഗണേശന്റെ ചെറുമകന്‍ ദര്‍ശന്‍ ഗണേശനും അഭിനയിക്കുന്നുണ്ട്. ലെനിന്‍ പാണ്ഡ്യനില്‍ 'സന്താനം' എന്ന കഥാപാത്രത്തെയാണ് റോജ അവതരിപ്പിക്കുന്നത്. നടിയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടി ഖുശ്ബു എത്തിയിട്ടുണ്ട്.