Cinema

ചില ആളുകള്‍ ഈ സിനിമയില്‍ ഹിന്ദുയിസം,ഞടട അജണ്ടകള്‍ ഒളിച്ചു കടത്തുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു,ശബരിമല പരിസരങ്ങളില്‍ പടം ഷൂട്ട് ചെയ്താല്‍ എന്താണ് പ്രശനം ; മാളികപ്പുറത്തിനെതിരായ ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ 'മാളികപ്പുറം' തീയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. എന്നാല്‍, ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ സംഘപരിവാര്‍ രാഷ്ട്രീയം പറയുന്നുവെന്ന ആരോപണവും ശക്തമാണ്. 'മാളികപ്പുറം' എന്ന ചിത്രത്തില്‍ എവിടെയാണ് സംഘപരിവാര്‍ അജണ്ടകളുടെ ഒളിച്ചുകടത്തല്‍ ഉള്ളതെന്നാണ് സംവിധായകന്‍ അനൂപ് എസ് പണിക്കര്‍ ചോദിക്കുന്നത്. മലപ്പുറത്തു ചെയ്യുന്ന സിനിമകള്‍ക്ക് എന്തേലും പ്രത്യേക താല്പര്യങ്ങളുണ്ടെന്ന് ആരും ഇതുവരെ പറഞ്ഞിട്ടുള്ളതായി തന്റെ അറിവില്‍ ഇല്ലെന്നും പിന്നെ, ശബരിമല പരിസരങ്ങളില്‍ പടം ഷൂട്ട് ചെയ്താല്‍ എന്താണ് പ്രശനമെന്നും അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഹായ് ഞാന്‍ *CADAVER * മൂവി ഡയറക്ടര്‍, എന്റെ രാഷ്ട്രീയം:RSS മാളികപ്പുറം എനിക്ക് പ്രിയപ്പെട്ടതാകന്‍ കാരണങ്ങള്‍ അനവധിയാണ്, എന്റെ Cadaver സിനിമയുടെ എഴുത്തുകാരന്‍ Abhilash Pillai i,എന്റെ

More »

ആര്‍ ആര്‍ ആര്‍ രണ്ടു തവണ കണ്ടെന്ന് ജയിംസ് കാമറൂണ്‍, ഞെട്ടി രാജമൗലി
എസ് എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 'ആര്‍ആര്‍ആ'ര്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ നിറവിലാണ്. ഇപ്പോഴിതാ വിഖ്യാത സംവിധായകന്‍ ജയിംസ് കാമറൂണാണ് ഏറ്റവും ഒടുവില്‍ 'ആര്‍ആര്‍ആറിനെ' അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. എസ് എസ് രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജയിംസ് കാമറൂണ്‍ രണ്ട് തവണ ചിത്രം കണ്ടുവെന്ന് പറഞ്ഞതിന്റെ സന്തോഷം സംഗീത സംവിധായകന്‍

More »

ആ വേഷം ഞാന്‍ ചെയ്യേണ്ടതായിരുന്നു ; സിദ്ദിഖ്
തനിക്ക് നഷ്ടമായ ഒരു കഥാപാത്രത്തെക്കുറിച്ച് മനസ്സു തുറന്ന് സിദ്ദിഖ്. അയ്യപ്പനും കോശിയിലെയും രഞ്ജിത്ത് ചെയ്ത വേഷമാണ് സിദ്ദിഖിന് നഷ്ടപ്പെട്ടത്. അയ്യപ്പനും കോശിയിലും പൃഥിരാജിന്റെ അച്ഛന്‍ കുര്യന്റെ റോള്‍ ഞാനായിരുന്നു അഭിനയിക്കേണ്ടത്. ആ സമയത്ത് ഞാന്‍ മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയില്‍ അഭിനയിക്കുകയാണ്. ആ ചിത്രം തുടങ്ങാന്‍ കുറച്ച് വൈകി. ജിസ് മോനോട് ഞാന്‍ പറയുന്നുണ്ട്. ഇക്ക

More »

നിറം നഷ്ടപ്പെടുന്നു, മംമ്ത
ആത്മവിശ്വാസം കൈവിടാതെ അര്‍ബുദത്തോട് പൊരുതി ജയിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ആളാണ് നടി മംമ്ത മോഹന്‍ദാസ്. പഴയ ജീവിതം വീണ്ടെടുക്കുന്നതിനിടെ ഇപ്പോള്‍ വീണ്ടും മറ്റൊരു രോഗത്തെ നേരിടുകയാണ് താനെന്ന് അറിയിച്ചിരിക്കുകയാണ് മംമ്ത.ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച പുതിയ പോസ്റ്റിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഓട്ടോ ഇമ്യൂണല്‍ ഡിസീസ് എന്ന രോഗാവസ്ഥയിലാണ് താനെന്ന് മംമ്ത പറയുന്നു.

More »

കൂടെ നില്‍ക്കുന്ന ഒരു നടനോട് കാണിക്കുന്ന കെയര്‍ അപ്പോഴാണ് മനസിലായത് ; മമ്മൂട്ടിയെ കുറിച്ച് അലന്‍സിയര്‍
മമ്മൂട്ടിയെ ആദ്യം കണ്ടതിനെ കുറിച്ചും അദ്ദേഹത്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അലന്‍സിയര്‍ .അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പേടിയുള്ള ആളാണ് ഞാന്‍. അത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കസബ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പറഞ്ഞിട്ടാണ് എന്നെ കാസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ലായിരുന്നു. 'അദ്ദേഹമാണ് നമ്മളെ കാസ്റ്റ് ചെയ്തത്. മഹേഷിന്റെ പ്രതികാരം

More »

നടന്‍ സുനില്‍ സുഖദയ്ക്ക് നേരെ ആക്രമണം
നടന്‍ സുനില്‍ സുഖദയ്ക്ക് നേരെ തൃശൂരില്‍ ആക്രമണം. രണ്ടു ബൈക്കുകളില്‍ വന്ന നാലു പേര്‍ തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് നടന്റെ കാറിന് നേരെ ആക്രമണം നടത്തിയത്. സുനില്‍ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുള്‍പ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മര്‍ദ്ദനമേറ്റതായി നടന്‍ സുനില്‍ സുഖദ വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണി, സഞ്ജു

More »

ചെരുപ്പിട്ട് കൊടുക്കാന്‍ പോലും വേണം സഹായി; സോനം കപൂറിനെതിരെ വിമര്‍ശനം
ബോളിവുഡ് നടി സോനം കപൂറിന്റെ ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. യോഗ ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ നടി കുനിഞ്ഞ് ചെരുപ്പ് എടുക്കാന്‍ മടിക്കുന്നതും ഒടുവില്‍ അടുത്ത് നിന്ന ചെറുപ്പക്കാരനെ കൊണ്ട് തന്റെ ചെരിപ്പ് എടുപ്പിക്കുന്നതുമാണ് വീഡിയോയില്‍. വീഡിയോ വൈറലായതോടെ നടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത് . സോനത്തിന് പണത്തിന്റെ അഹങ്കാരമാണെന്നാണ് പലരും

More »

ചേച്ചിയുടെ ആരോഗ്യസ്ഥിതി വളരെ മോശം, സിനിമാസംഘടനകളില്‍ നിന്ന് ഒരു സഹായവും ഉണ്ടായില്ല: മോളി കണ്ണമാലിയെക്കുറിച്ച് ദിയ സന
 ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി മോളി കണ്ണമാലിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണെന്ന് നടിയും ബിഗ് ബോസ് താരവുമായ ദിയ സന. സിനിമാമേഖലയിലുള്ള സംഘടനകളില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും അവര്‍ പറയുന്നു. ദിയ സനയുടെ കുറിപ്പ് മോളി കണ്ണമാലി ചേച്ചിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു… ഓരോ ദിവസവും 14000 രൂപയായിരുന്നു ഹോസ്പിറ്റല്‍ ചെലവ് ഇന്ന് മുതല്‍ അത് 20000 രൂപ യില്‍

More »

43 റീടേക്കുകള്‍ എടുക്കും, എങ്കിലും രാജമൗലി സാറിന് തൃപ്തിയാവില്ല; 'നാട്ടു നാട്ടു' ചിത്രീകരിച്ചതിനെ കുറിച്ച് കൊറിയാഗ്രാഫര്‍
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ നില്‍ക്കുകയാണ് 'ആര്‍ആര്‍ആര്‍' ചിത്രത്തിലെ 'നാട്ടു നാട്ടു' ഗാനം. ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു എന്നാണ് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് പറയുന്നത്. ഈ ഗാനം ചിത്രീകരിക്കാന്‍ എടുത്ത വെല്ലുവിളിയെ കുറിച്ചാണ് പ്രേം രക്ഷിത് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. രണ്ട് മാസം എടുത്താണ് ഗാനത്തിന്റെ കോറിയോഗ്രാഫി ചെയ്തത്. 20 ദിവസമെടുത്താണ്

More »

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി. അന്തരിച്ച

മാളവിക ജയറാം വിവാഹിതയായി

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ്

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു

മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റില്‍ പറയുന്നത്. കുഞ്ചാക്കോ

ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

സിനിമ നടി രൂപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാര്‍ട്ടി പ്രവേശം. ടിവി ഷോകളിലൂടെ എല്ലാവരുടെയും പരിചിത മുഖമാണ് രൂപാലി ഗാംഗുലി രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര