Cinema

വാഹനാപകടം; നടി മലൈക അറോറയ്ക്ക് പരിക്ക്
വാഹനാപകടത്തില്‍ നടി മലൈക്ക അറോറയ്ക്ക് പരിക്ക്. നവി മുംബൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരുടെ പരിക്ക് നിസാരമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പുനെയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മലൈകയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. മുംബൈ – പുണെ എക്‌സ്പ്രസ് വേയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. മൂന്ന് വാഹനങ്ങളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നടിക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്നും സഹോദരി അമൃത മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അവര്‍. തിങ്കളാഴ്ച ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സഹോദരി വ്യക്തമാക്കി.      

More »

ബോറന്‍ സിനിമ ബോറന്‍ സിനിമ തന്നെയാണ്: പൃഥ്വിരാജ്
പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന ജനഗണമന ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ അതിന് മുന്നോടിയായി നടത്തിയ പ്രമോഷന്‍ അഭിമുഖത്തില്‍ സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ജന ഗണ മനയുടെ ലക്ഷ്യം ആത്യന്തികമായി ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കുക എന്നതാണെന്നും ഒരു സിനിമ എടുത്ത് നാട് നന്നാക്കിക്കളയാം എന്ന

More »

ലൂസിഫറില്‍ 42 മിനിട്ട് മാത്രമേ ലാലേട്ടനുള്ളൂ എന്ന് ആദ്യമേ പറയുകയാണെങ്കില്‍ അത് പ്രശ്‌നമായേനെ : പൃഥ്വിരാജ്
സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ അണിയറക്കഥകള്‍ പങ്കുവെച്ച് സംവിധായകന്‍ പൃഥ്വിരാജ്. മോഹന്‍ലാല്‍ വര്‍ക്ക് ചെയ്ത ആള്‍ക്കാരെ വെച്ചുനോക്കുമ്പോള്‍ താനും മുരളിയും പുതിയ ആളുകളായിരുന്നുവെന്നും എന്നാല്‍ ഒരു സ്റ്റാറിനെ എങ്ങനെ ഷോ കേസ് ചെയ്യണമെന്നതിനെ സംബന്ധിച്ച് തങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ വാക്കുകള്‍ 2

More »

എമ്പുരാന്‍ എന്ന് വരും? ആരാധകരോട് പൃഥ്വിരാജ് പറയുന്നതിങ്ങനെ
പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുകയാണ്. ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ്

More »

അവരെന്നെ തടിച്ചിയെന്ന് വിളിച്ചു, നേരിട്ടത് ക്രൂരമായ അപഹാസം, താന്‍ രോഗിയെന്ന് ഹര്‍ണാസ് സന്ധു
സോഷ്യല്‍മീഡിയയില്‍ താന്‍ വലിയ രീതിയുള്ള ബോഡി ഷെയിമിനും ട്രോളുകള്‍ക്കുമിരയായെന്ന് വിശ്വസുന്ദരി ഹര്‍ണാസ് കൗര്‍ സന്ധു. ലോകസുന്ദരിയായ ശേഷം കമന്റുകളിലൂടെയും മറ്റും അപകീര്‍ത്തികരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ സന്ധുവിന് നേരെയുണ്ടായെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ അടുത്തിടെയുളള ചിത്രങ്ങള്‍ കണ്ട് തടിച്ചിയെന്ന് ചിലര്‍ വിളിച്ചു. 'മുന്‍പ് മെലിഞ്ഞ ശരീരം കണ്ട് 'ചുള്ളിക്കമ്പെന്ന്'

More »

ലൂസിഫറിലെ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധത എന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല ; വിശദീകരണവുമായി പൃഥ്വിരാജ്
ലൂസിഫറിലെ വിവാദമായ രംഗമായിരുന്നു ക്ലൈമാക്‌സ് രംഗങ്ങളില്‍ കാണിക്കുന്ന ഐറ്റം ഡാന്‍സ്. സ്ത്രീവിരുദ്ധതയാണ് ആ ഐറ്റം ഡാന്‍സിലൂടെ പൃഥ്വിരാജ് കാണിച്ചിരിക്കുന്നത് എന്ന വിമര്‍ശനം ഇതിനെതിരെ ഉയര്‍ന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ജന ഗണ മന എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ സംസാരിക്കവേയാണ് ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ട വിവാദത്തില്‍

More »

എന്റെ ഈ സന്തോഷം ആരാധകര്‍ക്ക് കൂടി അവകാശപ്പെട്ടത്: മഹാന്‍ സിനിമയുടെ വിജയത്തെ കുറിച്ച് വിക്രം
മഹാന്‍ സിനിമയുടെ വിജയത്തില്‍ ആരാധകരോട് നന്ദി പറഞ്ഞ് നടന്‍ ചിയാന്‍ വിക്രം. കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. വിക്രത്തിന്റെ മകന്‍ ധ്രുവും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിക്രം പറഞ്ഞത് 'ജീവിതം വെറുതെ ഒരുമാതിരി പണക്കാരനെ പോലെ മാത്രം ജീവിച്ച് മരിച്ച അവസ്ഥയാകരുത്, ജീവിതം ഒന്നേ ഉള്ളു ഒരു ചരിത്രം

More »

രഹസ്യമാക്കി സൂക്ഷിച്ചതായിരുന്നു ഇത്, ഇന്നും താന്‍ അറിയപ്പെടുന്നത് മാസ്റ്റര്‍ ഗ്യാന്‍ ;തരൂര്‍ പറയുന്നു
സിനിമയില്‍ ശശി തരൂര്‍ ബാലതാരമായെത്തിയ അപൂര്‍വ്വ ചിത്രം പങ്കുവെച്ച് ബോളീവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാല്‍. സ്‌കാം 1992: ദി ഹര്‍ഷദ് മേത്താ സ്റ്റോറി, മുംബൈ സാഗ, റാണാ നായ്ഡു എന്നീ ചിത്രങ്ങളുടെ രചയിതാവാണ് വൈഭവ് വിശാല്‍. തരൂര്‍ അണ്ടാസ് അപ്നാ അപ്നയില്‍ ഒരിക്കലും അഭിനയിച്ചില്ലങ്കിലും ബാലതാരമെന്ന നിലയില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാസ്റ്റര്‍

More »

എമ്പുരാനില്‍ ദുല്‍ഖറുണ്ടോ; ആരാധകര്‍ക്ക് ആവേശം ഉണര്‍ത്തുന്ന മറുപടിയുമായി പൃഥ്വിരാജ്
പൃഥ്വിമോഹന്‍ലാല്‍ ചിത്രം എമ്പുരാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച്  നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത്തരത്തിലൊന്നായിരുന്നു എമ്പുരാനില്‍ ദുല്‍ഖറും ഒരു ഭാഗമാകുമെന്നത്. ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം തന്നെയായിരുന്നു ഇത്തരമൊരു വാര്‍ത്തയ്ക്ക് കാതലായത്. ഇപ്പോഴിതാ എമ്പുരാനില്‍ ദുല്‍ഖര്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ്

More »

'വര്‍ഷങ്ങള്‍ക്കു ശേഷം' 100 കോടി ക്ലബ്ബില്‍ ?

വിഷു റിലീസായി മോളിവുഡിലേക്ക് ഒരേ ദിവസം എത്തിയത് രണ്ട് ചിത്രങ്ങളായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷവും. രണ്ടു ചിത്രങ്ങളും ആദ്യ വാരം ഒരേപോലെ മികച്ചു നിന്നെങ്കിലും രണ്ടാം വാരം ആയപ്പോഴേക്കും വര്‍ഷങ്ങള്‍ക്കു ശേഷം

ബൈക്ക് ലവറിന് പുതിയ ഡുക്കാറ്റി; അജിത്തിന് ശാലിനിയുടെ പിറന്നാള്‍ സമ്മാനം

തമിഴകത്തിന്റെ സ്വന്തം തലയുടെ 53ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പ്രിയതമ ശാലിനി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്ര ചെയ്യാന്‍, പ്രത്യേകിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ

4500 രൂപയ്ക്ക് വാങ്ങിയ ചെരിപ്പ് പൊട്ടി, വിമര്‍ശിച്ച് നടി

മലയാള സിനിമയിലും തമിഴിലും നിറഞ്ഞു നിന്ന മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നടി കസ്തൂരി. ഇപ്പോള്‍ താരം തമിഴ് സീരിയലുകളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. നടിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിമീയം ബ്രാന്റ് ഇറക്കിയ ചെരിപ്പ് ഒരു മാസം കൊണ്ട്

'ബോഡി ഷെയ്മിംഗ് വിഷമിപ്പിക്കുന്നു'; അസുഖ ബാധിതയെന്ന് അന്ന രാജന്‍

സോഷ്യല്‍ മീഡിയയിലും പൊതു പരിപാടികളിലും സജീവമാണ് നടി അന്ന രാജന്‍. സമീപ കാലത്തായി താരത്തിന് നേരെ നിരവധി വിമര്‍ശനങ്ങളും ബോഡി ഷെയ്മിംഗ് കമന്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. പൊതു പരിപാടികളിലെ താരത്തിന്റെ വസ്ത്രധാരണത്തെയും രൂക്ഷമായാണ് പലരും വിമര്‍ശിക്കാറുള്ളത്. ഇപ്പോള്‍

'ആടുജീവിത'വും ഒ.ടി.ടിയിലേക്ക്

മെയ് മാസം ആദ്യം 'മഞ്ഞുമ്മല്‍ ബോയ്‌സ്' ആണ് ഒ.ടി.ടിയില്‍ എത്താന്‍ പോകുന്നത്. മെയ് 5ന് ആണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. മോളിവുഡിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 236 കോടി രൂപയാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

'ഈ ദശാബ്ദത്തിലെ വലിയ സിനിമാറ്റിക് വിജയം, സൂപ്പര്‍സ്റ്റാര്‍ ഫഫാ'; ആവേശത്തെ പ്രശംസിച്ച് നയന്‍താര

ജിതു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായെത്തിയ 'ആവേശം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സിനിമ രംഗത്ത് നിന്നും നിരവധി ആളുകളാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ നയന്‍താര ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്. ഈ ദശാബ്ദത്തിലെ വലിയ സിനിമാറ്റിക്