മെയ് മാസം ആദ്യം 'മഞ്ഞുമ്മല്‍ ബോയ്‌സ്' ആണ് ഒ.ടി.ടിയില്‍ എത്താന്‍ പോകുന്നത്. മെയ് 5ന് ആണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. മോളിവുഡിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 236 കോടി രൂപയാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. കോളിവുഡ് സിനിമകള്‍ കനത്ത പരാജയമാകുന്ന കാലത്ത് തമിഴ് തിയേറ്ററുടമകള്‍ക്ക് കൈത്താങ്ങായ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
പിന്നാലെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ആടുജീവിത'വും ഒ.ടി.ടിയില്‍ എത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ബ്ലെസിപൃഥ്വിരാജ് ചിത്രം തിയേറ്ററുകളിലെത്തിയത്. 150 കോടിക്ക് മുകളിലാണ് ചിത്രം ആഗോള തലത്തില്‍ നേടിയത്. ആടുജീവിതവും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് സ്ട്രീമിംഗിന് ഒരുങ്ങുന്നത്.
മെയ് 10ന് ചിത്രം ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.