'വര്‍ഷങ്ങള്‍ക്കു ശേഷം' 100 കോടി ക്ലബ്ബില്‍ ?

'വര്‍ഷങ്ങള്‍ക്കു ശേഷം' 100 കോടി ക്ലബ്ബില്‍ ?
വിഷു റിലീസായി മോളിവുഡിലേക്ക് ഒരേ ദിവസം എത്തിയത് രണ്ട് ചിത്രങ്ങളായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷവും. രണ്ടു ചിത്രങ്ങളും ആദ്യ വാരം ഒരേപോലെ മികച്ചു നിന്നെങ്കിലും രണ്ടാം വാരം ആയപ്പോഴേക്കും വര്‍ഷങ്ങള്‍ക്കു ശേഷം അല്പമൊന്ന് ഇടിഞ്ഞിരുന്നു. എന്നാലും ചിത്രം ആറു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടം നേടി.

ചിത്രം ആഗോളതലത്തില്‍ 79 കോടി രൂപ നേടിയിരിക്കുകയാണ്. 1970കളില്‍ രണ്ട് സുഹൃത്തുകള്‍ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്.

Other News in this category



4malayalees Recommends