Oman

ഒമാനിലെ സൗത്ത് അല്‍ ബാത്തിനയിലെ ഫാമില്‍ തീപ്പിടുത്തം
ഒമാനിലെ സൗത്ത് അല്‍ ബാത്തിനയിലെ ഒരു ഫാമിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമന സേന അറിയിച്ചു. തീപ്പിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ മസ്‌കത്ത്, സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ നിന്നുള്ള അഗ്!നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. ബര്‍ക വിലായത്തിലായിരുന്നു അപകടം നടന്ന ഫാം. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപമായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.  

More »

ഒമാനില്‍ കാലാവധി കഴിഞ്ഞ റസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി
ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ റസിഡന്റ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പിഴകള്‍ ഒഴിവാക്കി നല്‍കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒമാനിലുള്ളവരുടെ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡ് പുതുക്കുന്നതിനും 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ പിഴയിളവ്

More »

ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്തു
ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബൌഷര്‍ വിലായത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച്  പൊതുമര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങളും ഇവര്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍

More »

ഒമാനില്‍ വീടിനുള്ളില്‍ തീപിടിത്തം
ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ തീപിടിത്തം. ബഹ്ല വിലായത്തിലെ ഒരു വീട്ടിലാണ് തീ പടര്‍ന്നു പിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍

More »

ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗവ്യാപനത്തിലും മരണത്തിലും ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗം ഇളവുകള്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച നമസ്‌കാരത്തിന് അനുമതി നല്‍കാനുള്ള തീരുമാനമാണ് ഇളവുകളില്‍ പ്രധാനപ്പെട്ടത്. നീണ്ട 18 മാസത്തെ ഇടവേളക്ക്

More »

ഒമാനില്‍ വിദേശികള്‍ക്കും ഇനി വീടുകള്‍ സ്വന്തമായി വാങ്ങാം
ഒമാനില്‍ വിദേശികള്‍ക്കും ഇനി വീടുകള്‍ സ്വന്തമായി വാങ്ങാമെന്ന് ഭവന നഗര വികസന മന്ത്രാലയം. ഇതിനുള്ള നിബന്ധനകള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒമാനില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ താമസ വിസയുള്ള 23 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് അനുമതി. ബഹുനില താമസ, വാണിജ്യ കെട്ടിടങ്ങളില്‍ പാട്ടവ്യവസ്ഥയിലാണ് വീടുകള്‍ കൈമാറാന്‍ കഴിയുക.  99 വര്‍ഷത്തെ പാട്ടവ്യവസ്ഥയാണ്

More »

അമിത് നാരംഗ് ഒമാനിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി
ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ സ്ഥാനമൊഴിയുന്നു. മാലദ്വീപിലെ ഹൈകമീഷണറായാണ് പുതിയ നിയമനം. അമിത് നാരംഗ് ആണ് ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍.  2001ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍ ചേര്‍ന്ന നാരംഗ് നിലവില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായാണ്. പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് അമിത് നാരംഗ് വിദേശകാര്യ മന്ത്രാലയത്തില്‍ കരിയര്‍

More »

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 16 ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 16 ഏഷ്യക്കാരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാര്‍ഡ് പൊലീസും നോര്‍ത്ത് അല്‍ ബത്തിനാ ഗവര്‍ണറേറ്റ് പൊലീസും ചേര്‍ന്നാണ് 16 ഏഷ്യക്കാരെ പിടികൂടിയത്. ഇവര്‍ വന്ന ബോട്ടും പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍

More »

ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി
ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി അധികൃതര്‍ നീട്ടി. ഈ മാസം 20നുള്ളില്‍ റെസിഡന്റ് കാര്‍ഡിന്റെ കോപ്പികള്‍ അതത് ക്ലാസ് ടീച്ചര്‍മാര്‍ക്ക് നല്‍കണമെന്ന് കാട്ടി ഇന്ത്യന്‍ സ്‌കൂളുകള്‍ സര്‍ക്കുലര്‍ നല്‍കി.   ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരത്തേ സെപ്റ്റംബര്‍ ഒമ്പതിനുള്ളില്‍ െറെസിഡന്റ്

More »

ഒമാനില്‍ പുതിയ വാഹനങ്ങള്‍ ഇനി കമ്പനികള്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

ഒമാനില്‍ പുതിയ വാഹനങ്ങള്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. ഇതുസംബന്ധിച്ച് ആര്‍ഒപി (റോയല്‍ ഒമാന്‍ പൊലീസ്) ബന്ധപ്പെട്ട വിഭാഗങ്ങളുമായി ധാരണാപത്രം ഒപ്പുുവച്ചു. നേരത്തെ വാഹന രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന്

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് വരെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ല: ഒമാന്‍

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഐക്യരാഷ്ട്രസഭയില്‍ അതിന് പൂര്‍ണ അംഗത്വം നല്‍കുന്നതിലൂടെയും മാത്രമേ മിഡില്‍ ഈസ്റ്റ് മേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയൂവെന്ന് ഒമാന്‍ സുല്‍ത്താനേറ്റ്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 10ാമത്

പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം അനുവദിച്ചു

200 ല്‍ പരം പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ്. വിവിധ ഇന്ത്യക്കാരായ 257 പ്രവാസികള്‍ക്കാണ് ഇത്തവണ ഒമാന്‍ പൗരത്വം അനുവദിച്ച് രാജകീയ

ഒമാനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

ഒമാനിലെ സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളിയായ സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. സുഹാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തില്‍ എത്തിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഒമാന്‍ എയറിലാണ് നാട്ടിലേക്ക്

യുഎഇ ഒമാന്‍ ട്രയിന്‍ യാഥാര്‍ത്ഥ്യമാകുന്നു

യുഎഇ ഒമാന്‍ ട്രയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഹഫീത് റെയില്‍ എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നിവ ഒമാനി എമിറാത്തി റെയില്‍വേ ശൃംഖല പദ്ധതിയുടെ നിര്‍മാണം ആരംഭിക്കാന്‍ കരാറില്‍ ഒപ്പിട്ടു. ഒമാന്‍ സുല്‍ത്താന്‍ ഹൈതം

ഒമാനില്‍ തീവെപ്പ് കേസ് ; മൂന്ന് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

ഒമാനില്‍ തീവെപ്പ് കേസില്‍ മൂന്ന് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തില്‍ ഒരു സ്വദേശി പൗരന്റെ വീട്ടിലെ മോട്ടോര്‍ സൈക്കിള്‍ മനഃപൂര്‍വ്വം കത്തിച്ചതാണ് കേസ്. റോയല്‍ ഒമാന്‍ പൊലീസിന്റെ തെക്കന്‍ അല്‍ ബത്തിന