Oman

ഒമാനില്‍ കാലാവധി കഴിഞ്ഞ റസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി
ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ റസിഡന്റ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പിഴകള്‍ ഒഴിവാക്കി നല്‍കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒമാനിലുള്ളവരുടെ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡ് പുതുക്കുന്നതിനും 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ പിഴയിളവ് ബാധകമായിരിക്കും. ഒമാനില്‍ നിന്ന് മടങ്ങുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.  സ്ഥാപനങ്ങളുടെയും കമ്പനികളുടെയും കൊമേഴ്‌സ്യല്‍ രജിസ്റ്ററുകളും ലൈസന്‍സുകളും പുതുക്കാത്തതിന്റെ പിഴകളും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 31 വരെ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടക്കാതെ ലൈസന്‍സുകള്‍

More »

ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്തു
ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബൌഷര്‍ വിലായത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച്  പൊതുമര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങളും ഇവര്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍

More »

ഒമാനില്‍ വീടിനുള്ളില്‍ തീപിടിത്തം
ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ തീപിടിത്തം. ബഹ്ല വിലായത്തിലെ ഒരു വീട്ടിലാണ് തീ പടര്‍ന്നു പിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍

More »

ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗവ്യാപനത്തിലും മരണത്തിലും ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗം ഇളവുകള്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച നമസ്‌കാരത്തിന് അനുമതി നല്‍കാനുള്ള തീരുമാനമാണ് ഇളവുകളില്‍ പ്രധാനപ്പെട്ടത്. നീണ്ട 18 മാസത്തെ ഇടവേളക്ക്

More »

ഒമാനില്‍ വിദേശികള്‍ക്കും ഇനി വീടുകള്‍ സ്വന്തമായി വാങ്ങാം
ഒമാനില്‍ വിദേശികള്‍ക്കും ഇനി വീടുകള്‍ സ്വന്തമായി വാങ്ങാമെന്ന് ഭവന നഗര വികസന മന്ത്രാലയം. ഇതിനുള്ള നിബന്ധനകള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒമാനില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ താമസ വിസയുള്ള 23 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് അനുമതി. ബഹുനില താമസ, വാണിജ്യ കെട്ടിടങ്ങളില്‍ പാട്ടവ്യവസ്ഥയിലാണ് വീടുകള്‍ കൈമാറാന്‍ കഴിയുക.  99 വര്‍ഷത്തെ പാട്ടവ്യവസ്ഥയാണ്

More »

അമിത് നാരംഗ് ഒമാനിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി
ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ സ്ഥാനമൊഴിയുന്നു. മാലദ്വീപിലെ ഹൈകമീഷണറായാണ് പുതിയ നിയമനം. അമിത് നാരംഗ് ആണ് ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍.  2001ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍ ചേര്‍ന്ന നാരംഗ് നിലവില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായാണ്. പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് അമിത് നാരംഗ് വിദേശകാര്യ മന്ത്രാലയത്തില്‍ കരിയര്‍

More »

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 16 ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 16 ഏഷ്യക്കാരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാര്‍ഡ് പൊലീസും നോര്‍ത്ത് അല്‍ ബത്തിനാ ഗവര്‍ണറേറ്റ് പൊലീസും ചേര്‍ന്നാണ് 16 ഏഷ്യക്കാരെ പിടികൂടിയത്. ഇവര്‍ വന്ന ബോട്ടും പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍

More »

ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി
ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി അധികൃതര്‍ നീട്ടി. ഈ മാസം 20നുള്ളില്‍ റെസിഡന്റ് കാര്‍ഡിന്റെ കോപ്പികള്‍ അതത് ക്ലാസ് ടീച്ചര്‍മാര്‍ക്ക് നല്‍കണമെന്ന് കാട്ടി ഇന്ത്യന്‍ സ്‌കൂളുകള്‍ സര്‍ക്കുലര്‍ നല്‍കി.   ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരത്തേ സെപ്റ്റംബര്‍ ഒമ്പതിനുള്ളില്‍ െറെസിഡന്റ്

More »

മൂന്നു കെട്ടിടത്തില്‍ നിന്ന് മോഷ്ടിച്ചത് 66 എ സി യൂണിറ്റുകള്‍ ; പ്രവാസിയുള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍
ഒമാനില്‍ താമസക്കാരുള്ള കെട്ടിടങ്ങളില്‍ നിന്ന് 66 എസി യൂനിറ്റുകള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍. മസ്‌കത്തിലെ അല്‍ അസൈബ ഏരിയയിലായിരുന്നു സംഭവം. മസ്‌കത്ത് ഗവര്‍ണറേറ്റ് പോലിസ് ആണ് പ്രതികളെ വലയിലാക്കിയത്. മോഷ്ടാക്കളില്‍ ആറ് പേര്‍ സ്വദേശികളും ഒരാള്‍ പ്രവാസിയുമാണ്. അല്‍ അസൈബയിലെ മൂന്ന് ഭവന സമുഛയങ്ങളില്‍ നിന്നാണ് 66 എസികള്‍ മോഷ്ടിച്ചതെന്ന് റോയല്‍

More »

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയില്‍

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയിലായി. സൗത്ത് ബാത്തിന ഗവര്‍ണറേറ്റില്‍വെച്ച് ഏഷ്യന്‍ പൗരനെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ബാത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ