മൂന്നു കെട്ടിടത്തില്‍ നിന്ന് മോഷ്ടിച്ചത് 66 എ സി യൂണിറ്റുകള്‍ ; പ്രവാസിയുള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍
ഒമാനില്‍ താമസക്കാരുള്ള കെട്ടിടങ്ങളില്‍ നിന്ന് 66 എസി യൂനിറ്റുകള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍. മസ്‌കത്തിലെ അല്‍ അസൈബ ഏരിയയിലായിരുന്നു സംഭവം.
മസ്‌കത്ത് ഗവര്‍ണറേറ്റ് പോലിസ് ആണ് പ്രതികളെ വലയിലാക്കിയത്. മോഷ്ടാക്കളില്‍ ആറ് പേര്‍ സ്വദേശികളും ഒരാള്‍ പ്രവാസിയുമാണ്. അല്‍ അസൈബയിലെ മൂന്ന് ഭവന സമുഛയങ്ങളില്‍ നിന്നാണ് 66 എസികള്‍ മോഷ്ടിച്ചതെന്ന് റോയല്‍ ഒമാന്‍ പോലിസ് അറിയിച്ചു. പിടിയിലായവരെ പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി.