മഴ ശക്തം ; 1300ലേറെ പേരെ ഒമാനിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

മഴ ശക്തം ; 1300ലേറെ പേരെ ഒമാനിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി
ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇതുവരെ പ്രവര്‍ത്തന ക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളില്‍ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.

അല്‍ബുറൈമിയില്‍ നിന്ന് സോഹാറിലേക്കുള്ള വാദി അല്‍ ജിസി റോഡും, അല്‍ ജബല്‍ അല്‍ അഖ്ദര്‍ റോഡും സുരക്ഷാ കണക്കിലെടുത്ത് അടച്ചിട്ടതായി അറിയിപ്പില്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവര്‍ണറേറ്റുകളില്‍ വൈദ്യുതി മുടക്കം നേരിടുന്നതായും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടുണ്ട് . എന്നാല്‍ വൈദ്യുതി വേഗത്തില്‍ പുനഃസ്ഥാപിക്കാനുള്ള നടപടിക്രമണങ്ങള്‍ പുരോഗമിച്ചു വരുന്നതായും നാഷണല്‍ സെന്റര്‍ ഫോര്‍ എമര്‍ജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.

Other News in this category



4malayalees Recommends