പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും
ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെയാണ് വിവരം അറിയിച്ചത്.

പൊതുസ്വകാര്യ മേഖലയിലെ ജീവനക്കാര്‍, താല്‍ക്കാലിക കരാറുകള്‍, പരിശീലന കരാറുകള്‍, വിരമിച്ച തൊഴിലാളികള്‍ എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുള്ള ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് ബാധകമാണ്. സ്വയം തൊഴില്‍ ചെയ്യുന്ന ഒമാനികള്‍, ഗള്‍ഫ് രാജ്യങ്ങളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ഒമാനികള്‍, വിദേശത്ത് ജോലി ചെയ്യുന്ന ഒമാനികള്‍ എന്നിവര്‍ക്കും ഇത് ബാധകമാണ്.

പ്രസവത്തിന് മുമ്പുള്ള 14 ദിവസം മുതലാണ് അവധി തുടങ്ങുക. ഇന്‍ഷ്വര്‍ ചെയ്ത സ്ത്രീയെ അവധി കാലത്ത് ജോലി ചെയ്യാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിക്കരുത്. അതേസമയം ഇന്‍ഷ്വര്‍ ചെയ്ത പിതാവിന് ഏഴ് ദിവസംവരെ പിതൃത്വ അവധി ലഭിക്കും. ഇന്‍ഷ്വര്‍ ചെയ്ത സ്ത്രീ മറ്റൊരു തൊഴിലുടമയിലേക്ക് മാറുകയാണെങ്കില്‍, നീക്കത്തിന് മുമ്പുള്ള അവസാന വേതനം അനുസരിച്ച് പ്രസവാവധി അലവന്‍സ് നല്‍കുന്നത് തുടരും. പ്രസവസമയത്തോ അവധിക്കാലത്തോ അമ്മയുടെ മരണം സംഭവിച്ചാല്‍, പിതാവിന് ഇതേ ആനുകൂല്യം ലഭിക്കുകയും ചെയ്യും.

Other News in this category



4malayalees Recommends