ഒമാനില്‍ ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ പിടിയിലായത് അഞ്ച് ഏഷ്യക്കാര്‍

ഒമാനില്‍  ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ പിടിയിലായത് അഞ്ച് ഏഷ്യക്കാര്‍
ഒമാനില്‍ ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ പിടിയിലായത് അഞ്ച് ഏഷ്യക്കാര്‍. തെക്കന്‍ ബാത്തിനയിലാണ് സംഭവം ഉണ്ടായത്. ജോലി സ്ഥലങ്ങളില്‍ നിന്ന് ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ചതിനാണ് അഞ്ച് ഏഷ്യന്‍ പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ഒരു വൈദ്യുതി വിതരണ കമ്പനിയുടെ നിയന്ത്രണത്തിലുള്ള നിര്‍മ്മാണ സൈറ്റുകളില്‍ നിന്ന് ഇലക്ട്രിക്കല്‍ കേബിളുകളും വയറുകളും മോഷ്ടിച്ചതിന് ഏഷ്യന്‍ പൗരത്വമുള്ള അഞ്ച് പ്രവാസികളെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ അഞ്ചുപേര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends