Oman

പെരുന്നാള്‍ അവധിക്കാലത്തേക്ക് അധിക സര്‍വീസുകളുമായി എയര്‍ ഇന്ത്യ; മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കാണ് സര്‍വീസുകള്‍
പെരുന്നാള്‍ അവധിക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കാണ് അധിക സര്‍വീസുകള്‍. ഓഗസ്റ്റ് എട്ടു മുതല്‍ 18 വരെയാകും സീസണ്‍ സീസണ്‍ സര്‍വീസുകള്‍. ഓഗസ്റ്റ് എട്ട്, ഒന്‍പത് തിയതികളില്‍ രാവിലെ ഏഴു മണിക്ക് മസ്‌കറ്റില്‍ നിന്നും വിമാനം പുറപ്പെടും. ഓഗസ്റ്റ് 10, 11 തിയതികളില്‍ രാവിലെ 7.15നാണ് പുറപ്പെടുന്നത്. 17നും 18നും പുലര്‍ച്ചെ 4.40നും വിമാനം പുറപ്പെടും. നിലവില്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന നിരക്കുകള്‍ പ്രകാരം സര്‍വീസുകളില്‍ ഒരു ഭാഗത്തേക്ക് മാത്രം പോലും വലിയ ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഇരട്ടിയിലധികമുള്ള നിരക്കുകള്‍ പ്രവാസികളുടെ നടുവൊടിക്കും.  

More »

ഒരു വര്‍ഷം കൊണ്ട് ഒമാന്‍ വിട്ടത് 65,000ത്തിലധികം പ്രവാസികള്‍; ഒമാനിവല്‍ക്കരണ നയത്തിന്റെ പ്രത്യാഘാതമെന്ന് റിപ്പോര്‍ട്ടുകള്‍
2018 മേയ് മാസത്തിനും 2019 മേയ് മാസത്തിനുമിടയിലുള്ള കാലയളവില്‍ ഒമാന്‍ വിട്ടത് 65,000ത്തിലധികം പ്രവാസികള്‍. ഒമാനിവല്‍ക്കരണ നയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പകുന്ന സാഹചര്യത്തിലാണ് പുതിയ വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്. ആകെ 65,397 പ്രവാസികളാണ് ഇക്കാലയളവില്‍ ഒമാന്‍ വിട്ടത്. ഇതോടെ ഒമാനിലെ പ്രവാസികളുടെ എണ്ണം 2,017,432ലേക്ക് താഴ്ന്നു. ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലും

More »

ഈ മാസം 23ന് ഒമാന്‍ ദേശീയ മ്യൂസിയത്തില്‍ സൗജന്യ പ്രവേശനം; ഓഫര്‍ റിനൈസന്‍സ് ഡേയുമായി ബന്ധപ്പെട്ട്
റിനൈസന്‍സ് ഡേയുമായി ബന്ധപ്പെട്ട് ഒമാന്‍ ദേശീയ മ്യൂസിയത്തില്‍ ഈ മാസം 23ന് സൗജന്യ പ്രവേശനം അനുവദിക്കും. ഒമാനിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വസിക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും ഇതേ ദിവസം മ്യൂസിയത്തില്‍ സൗജന്യ പ്രവേശനം അനുവദിക്കാറുണ്ട്. ആഴ്ചയിലെ ഏഴ് ദിവസവും നാഷണല്‍ മ്യൂസിയം തുറന്ന് പ്രവേശിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ്

More »

ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്താന്‍ സംവിധാനം; കരാറില്‍ ഒപ്പുവെച്ച് ഒമാന്‍
മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സംവിധാനം സ്ഥാപിക്കാനുള്ള കരാറില്‍ ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ഒപ്പുവെച്ചു. സംവിധാനം യാഥാര്‍ത്ഥ്യമായാല്‍ ഇത്തരമൊരു സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവരുന്ന ലോകത്തില ആദ്യ വിമാനത്താവളമായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം മാറും. ജര്‍മന്‍ കമ്പനിയായ ആരോണിയ എജിയും ആര്‍ ആന്‍ഡ് എന്‍

More »

ദുബായ് ബസ് അപകടം; കുറ്റക്കാരനെന്ന് കോടതി വിധിച്ച ഡ്രൈവര്‍ക്കായി അപ്പീല്‍ നല്‍കുമെന്ന് ഒമാന്‍ എംബസി
ദുബായില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്ക് വിധിച്ച ഏഴു വര്‍ഷത്തെ തടവു ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഒമാന്‍. യുഎഇയിലെ ഒമാന്‍ അംബാസഡര്‍ ഡോ. ഖാലിദ് ബിന്‍ സൈദ് ബിന്‍ സാലിം അല്‍ ജറാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എംബസി ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എംബസിയുടെ ഡിഫന്‍സ് ലോയറോട്

More »

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഇന്ന് ആഘോഷിക്കും
തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കണ്ടതായി സൗദി സുപ്രീംകോടതി പ്രഖ്യാപിച്ചതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഇന്ന് ആഘോഷിക്കും. കേരളത്തില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുനാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങളും പാളയം ഇമാം വി.പി. സുഹൈബ് മൗലവിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും

More »

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ ഇന്ത്യന്‍ കുടുംബത്തെ കാണാതായ സംഭവം ; ഒരു മൃതദേഹം കണ്ടെത്തി
ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട ആറംഗ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബനീഖാലിദില്‍ കഴിഞ്ഞ ശനിയാഴ്ച വൈകീട്ടുണ്ടായ വെള്ളപ്പൊക്കത്തിലാണ് മഹാരാഷ്ട്ര സ്വദേശി സര്‍ദാര്‍ ഫസല്‍ അഹമ്മദ് പത്താന്റെ കുടുംബത്തെ കാണാതായത്. വ്യാപക തിരിച്ചിലിനൊടുവില്‍ വൈകീട്ടോടെയാണ് മുതിര്‍ന്ന സ്ത്രീകളുടെ

More »

ഒമാനില്‍ വിദേശികള്‍ക്ക് വസ്തുവകകള്‍ സ്വന്തമായി വാങ്ങുന്നതിനുള്ള നിയമം ഉടന്‍ വരുന്നു
ഒമാനില്‍ വിദേശികള്‍ക്ക് വസ്തുവകകള്‍ സ്വന്തമായി വാങ്ങുന്നതിനുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുന്നു. ഇതോടെ രാജ്യത്ത് കൂടുതല്‍ വിദേശ നിക്ഷേപം എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍. ഒമാന്റെ സാമ്പത്തിക മേഖല ശക്തിപെടുത്തുവാനുള്ള ദേശീയ പദ്ധതിയായ തന്‍ഫീദിന്റെ ഭാഗമായാണ് വിദേശികള്‍ക്കും രാജ്യത്ത് സ്വന്തമായി സ്ഥലങ്ങളും കെട്ടിടങ്ങളും സ്വന്തമാക്കുന്നതിനുള്ള നിയമം

More »

യുഎഇ ഒമാന്‍ ട്രയിന്‍ യാഥാര്‍ത്ഥ്യമാകുന്നു

യുഎഇ ഒമാന്‍ ട്രയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഹഫീത് റെയില്‍ എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നിവ ഒമാനി എമിറാത്തി റെയില്‍വേ ശൃംഖല പദ്ധതിയുടെ നിര്‍മാണം ആരംഭിക്കാന്‍ കരാറില്‍ ഒപ്പിട്ടു. ഒമാന്‍ സുല്‍ത്താന്‍ ഹൈതം

ഒമാനില്‍ തീവെപ്പ് കേസ് ; മൂന്ന് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

ഒമാനില്‍ തീവെപ്പ് കേസില്‍ മൂന്ന് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തില്‍ ഒരു സ്വദേശി പൗരന്റെ വീട്ടിലെ മോട്ടോര്‍ സൈക്കിള്‍ മനഃപൂര്‍വ്വം കത്തിച്ചതാണ് കേസ്. റോയല്‍ ഒമാന്‍ പൊലീസിന്റെ തെക്കന്‍ അല്‍ ബത്തിന

മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ നൂറു റിയാല്‍ പിഴ

ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ മസ്‌കത്ത് നഗരസഭാ അധികൃതര്‍ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് നൂറു റിയാല്‍ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. എല്ലാവരും പൊതു ഇടങ്ങള്‍

ഒമാനില്‍ ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ പിടിയിലായത് അഞ്ച് ഏഷ്യക്കാര്‍

ഒമാനില്‍ ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ പിടിയിലായത് അഞ്ച് ഏഷ്യക്കാര്‍. തെക്കന്‍ ബാത്തിനയിലാണ് സംഭവം ഉണ്ടായത്. ജോലി സ്ഥലങ്ങളില്‍ നിന്ന് ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ചതിനാണ് അഞ്ച് ഏഷ്യന്‍ പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കന്‍ അല്‍

ഒമാനിലെത്തുന്ന സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ സൗജന്യ ചികിത്സ

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഇനി സൗജന്യ ചികിത്സ ലഭ്യമാകും. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍