Oman

നോര്‍ക്കയുടെ ഐഡിന്റിറ്റി കാര്‍ഡ് ഉള്ള പ്രവാസി മലയാളികള്‍ക്ക് ഒമാന്‍ എയറിന്റെ വിമാനത്തില്‍ ഇളവ്; ലഭിക്കുക ഏഴ് ശതമാനം വരെ ഇളവ്
നോര്‍ക്കയുടെ ഐഡിന്റിറ്റി കാര്‍ഡ് ഉള്ള പ്രവാസി മലയാളികള്‍ക്ക് ഒമാന്‍ എയറിന്റെ വിമാനത്തില്‍ ഇളവ് ലഭിക്കും. ഒമാന്‍ എയറിന്റെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവാണ് ലഭിക്കുക. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ പ്രവാസികളും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നുവെന്നും നോര്‍ക്ക തങ്ങളുടെ ഫേസ്ബൂക്ക് പേജിലൂടെ വ്യക്തമാക്കി.  

More »

ഇ - വിസയ്ക്ക് അപേക്ഷിക്കാന്‍ ഒമാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം; തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങരുതെന്നും മുന്നറിയിപ്പ്
ഇ-വിസക്ക് അപേക്ഷിക്കാന്‍ ഒമാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമാണ് പാടുള്ളൂവെന്ന് റോയല്‍ ഒമാന്‍ പൊലിസ്. തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങാതെ രാജ്യത്തേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ആര്‍.ഒ.പി അറിയിച്ചു. ഇ-വിസക്ക് അപേക്ഷിക്കാന്‍ കഴിയുമെന്ന് പറഞ്ഞുള്ള വ്യാജ വെബ്‌സൈറ്റുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ആര്‍.ഒ.പി മുന്നറിയിപ്പ്. വിസ

More »

അമിത വേഗമെടുത്താല്‍ അഴിയെണ്ണാം; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചയാളെ പിടികൂടി ഒമാന്‍ പോലീസ്
 മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചയാളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. നിസ്വ - സലാല റോഡില്‍ വേഗപരിധി ലംഘിച്ച് കാര്‍ ഓടിച്ചയാള്‍ക്കെതിരെയാണ് പോലീസിന്റെ നടപടി.  അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പോലീസ് വാഹനം പിടികൂടി ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍

More »

വാഹനോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്ലേ; വീഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗം തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമെന്ന് റോയല്‍ ഒമാന്‍ പൊലീസ്
മൊബൈല്‍ ഫോണുകളുടെ ഉപയോഗം വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണമായി തുടരുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വണ്ടി ഓടിക്കുേമ്പാള്‍ മൊബൈലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഉപകരണമോ ഉപയോഗിക്കുന്നത് തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വന്ന ഗതാഗത നിയമത്തില്‍

More »

ഒമാന്‍ തീരത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ ഭൂചലനം; പ്രഭവ കേന്ദ്രം കടലില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍
അറേബ്യന്‍ ഉള്‍ക്കടലില്‍ ഭൂചലനം. ഖസബില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച പുലര്‍ച്ചെ 2.59ഓടെയാണ് ഭൂചലനമുണ്ടായതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.60 ആണ് ഭൂചലനം രേഖപ്പെടുത്തിയത്. കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ

More »

റിനൈസന്‍സ് ഡേ സ്‌പെഷ്യല്‍; വമ്പന്‍ ഓഫറുമായി ഒമാന്‍ എയര്‍; ഓഗസ്റ്റ് മൂന്ന് വരെ ടിക്കറ്റ് ബുക്കുചെയ്യുന്നവര്‍ക്ക് ആനുകൂല്യം
ദേശീയ നവോഥാനദിനാഘോഷത്തിന്‍െ ഭാഗമായി വമ്പന്‍ ഓഫറുമായി ഒമാനിലെ ഔദ്യോഗിക വിമാനക്കമ്പനിയായ ഒമാന്‍ എയര്‍. ഇന്നലെ മുതല്‍ ഓഫറുകള്‍ പ്രാബല്യത്തിലായി. ഓഗസ്റ്റ് മൂന്ന് വരെയുള്ള ദിനങ്ങളില്‍ ടിക്കറ്റ് ബുക്കുചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഓഫറനുസരിച്ച് റിട്ടേണ്‍ ടിക്കറ്റിനടക്കം എക്ണോമി ക്ലാസിന് 77 ഒമാന്‍ റിയാലും, ബിസിനസ് ക്ലാസിന് 236 ഒമാന് റിയാലും നല്‍കിയാല്‍ മതി. യാത്രാ

More »

ഒമാനില്‍ 272 തടവുകാര്‍ക്ക് പൊതുമാപ്പ്് നല്‍കാന്‍ തീരുമാനം; 272 പേരില്‍ 88 പേര്‍ വിദേശികള്‍
ദേശീയ നവോഥാനദിനം പ്രമാണിച്ച് ഒമാനില്‍ 272 തടവുകാര്‍ക്ക് മോചനം. തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കിയുള്ള ഉത്തരവില്‍ ഒമാന്‍ ഭരണാധികാരിയും സര്‍വ്വസൈന്യാധിപനുമായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്യിദ് ഒപ്പുവച്ചു. ദേശീയ നവോഥാനദിനമായ നാളെ തടവുകാര്‍ മോചിതരാകും. 272 പേരില്‍ 88 പേര്‍ വിദേശികളാണ്. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ അറസ്റ്റിലായവരാണ് ഈ തടവുകാരില്‍ ഭൂരിഭാഗവും. ഇവരെ സ്വന്തം

More »

വാഹന രജിസ്ട്രേഷന്‍ പുതുക്കുന്നതിനെ ജല, വൈദ്യുതി ബില്ലുമായി ബന്ധിപ്പിച്ചുവെന്ന് വ്യാജ പ്രകാരണം; കര്‍ശന മുന്നറിയിപ്പുമായി ഒമാന്‍ പോലീസ്
സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ വീണ്ടും റോയല്‍ ഒമാന്‍ പോലീസിന്റെ മുന്നറിയിപ്പ്. വാഹന രജിസ്ട്രേഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്ന് പോലീസ് വ്യക്തമാക്കി.വാഹന രജിസ്ട്രേഷന്‍ പുതുക്കുന്നതിനെ ജല, വൈദ്യുതി ബില്ലുമായി ബന്ധിപ്പിച്ചുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക

More »

2019ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഒമാന്‍ സന്ദര്‍ശിച്ച വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; മേയ് വരെ ഒമാനിലെത്തിയത് 161,174 ഇന്ത്യക്കാര്‍
ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഒമാന്‍ സന്ദര്‍ശിച്ച വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ (എന്‍സിഎസ്‌ഐ) കണക്കുകള്‍ പ്രകാരം 2019ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ 14 ലക്ഷം പേരാണ് ഒമാന്‍ സന്ദര്‍ശിച്ചത്. ഗള്‍ഫ് മേഖലയില്‍ നിന്നാണ് ഒമാനിലേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായത്. ഇക്കാലയളവില്‍ 478,471

More »

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയില്‍

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയിലായി. സൗത്ത് ബാത്തിന ഗവര്‍ണറേറ്റില്‍വെച്ച് ഏഷ്യന്‍ പൗരനെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ബാത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ

വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളിക്ക് ദാരുണാന്ത്യം

മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ചു. വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്‌കറ്റില്‍നിന്ന്