ഇ - വിസയ്ക്ക് അപേക്ഷിക്കാന്‍ ഒമാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം; തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങരുതെന്നും മുന്നറിയിപ്പ്

ഇ - വിസയ്ക്ക് അപേക്ഷിക്കാന്‍ ഒമാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം; തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങരുതെന്നും മുന്നറിയിപ്പ്

ഇ-വിസക്ക് അപേക്ഷിക്കാന്‍ ഒമാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമാണ് പാടുള്ളൂവെന്ന് റോയല്‍ ഒമാന്‍ പൊലിസ്. തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങാതെ രാജ്യത്തേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ആര്‍.ഒ.പി അറിയിച്ചു.


ഇ-വിസക്ക് അപേക്ഷിക്കാന്‍ കഴിയുമെന്ന് പറഞ്ഞുള്ള വ്യാജ വെബ്‌സൈറ്റുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ആര്‍.ഒ.പി മുന്നറിയിപ്പ്. വിസ നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഒമാന്‍ ഇലക്ട്രോണിക് വിസ സംവിധാനം അവതരിപ്പിച്ചത്. ആദ്യഘട്ടത്തില്‍ ടൂറിസ്റ്റ് എക്‌സ്പ്രസ്വിസകളാണ് ഇലക്ട്രോണിക് വിസാ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അടുത്തിടെ തൊഴില്‍ വിസയടക്കം സ്‌പോണ്‍സേര്‍ഡ് വിഭാഗത്തിലുള്ള വിസകളും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. evisa.rop.gov.com എന്ന വെബ്‌സൈറ്റില്‍ യൂസര്‍ ഐ.ഡി രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്താണ് സ്‌പോണ്‍സേര്‍ഡ് വിസക്ക് അപേക്ഷിക്കേണ്ടത്. വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായി മനസിലാക്കാന്‍ സഹായിക്കുന്ന പബ്ലിക് കീ ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനം വഴിയാണ് സ്‌പോണ്‍സേര്‍ഡ് വിഭാഗത്തിലെ ഇ-വിസ സംവിധാനം പ്രവര്‍ത്തിക്കുക.

Other News in this category



4malayalees Recommends