Oman

മസ്‌കറ്റില്‍ താമസിക്കുന്നവരാണോ? എങ്കില്‍ വസ്ത്രങ്ങള്‍ ബാല്‍ക്കണിയില്‍ ഉണക്കാന്‍ ഇട്ടേക്കല്ലേ.. കാത്തിരിക്കുന്നത് 50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും 24 മണിക്കൂര്‍ മുതല്‍ ആറ് മാസം വരെ തടവും
വസ്ത്രങ്ങള്‍ ബാല്‍ക്കണിയില്‍ ഉണക്കാന്‍ ഇടുന്നവര്‍ക്ക് മുന്നറിയിപ്പുമായി നഗരസഭ. പിഴയും തടവും ഉള്‍പ്പടെയുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്ന് മസ്‌കറ്റ് നഗരസഭ അറിയിച്ചു. പൊതുസ്ഥലങ്ങളോട് ചേര്‍ന്നുള്ള താമസ സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ തുറന്നിട്ട ബാല്‍ക്കണിയില്‍ ഉണക്കാനിടുന്നത് നിയമ വിരുദ്ധമാണെന്ന് നഗരസഭ വ്യക്തമാക്കി. മറയുള്ള ബാല്‍ക്കണി വസ്ത്രങ്ങള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നും നഗരസഭ പ്രസ്താവനയില്‍ അറിയിച്ചു. 50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും 24 മണിക്കൂര്‍ മുതല്‍ ആറ് മാസം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന രൂപത്തിലുള്ള ഇടപെടലിനെയാണ് നഗരസഭ വിലക്കിയത്.  

More »

നിയമലംഘനം; ഒമാനില്‍ 16 പ്രവാസികളെ അറസ്റ്റ് ചെയ്തു; പിടിയിലായത് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തവരും താമസ നിയമലംഘനം നടത്തി രാജ്യത്ത് കഴിഞ്ഞവരും
 ഒമാനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 16 പ്രവാസികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് പരിശോധന നടത്തിയത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തവരും താമസ നിയമലംഘനം നടത്തി രാജ്യത്ത് കഴിഞ്ഞുവന്നരുമാണ് പിടിയിലായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇബ്‌റ പൊലീസ് സ്റ്റേഷനിലെത്തിച്ച

More »

ഒക്ടോബര്‍ 1 വരെ കോഴിക്കോട് ഉള്‍പ്പടെയുള്ള നിശ്ചിത റൂട്ടുകളിലെ സര്‍വീസുകള്‍ വിവിധ ഘട്ടങ്ങളിലായി റദ്ദാക്കി ഒമാന്‍ എയര്‍; ഈ റൂട്ടുകളിലേക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കമ്പനി
ബോയിംഗ് 737 മാക്സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍. ഒക്ടോബര്‍ 1 വരെ നിശ്ചിത റൂട്ടുകളിലെ സര്‍വീസുകള്‍ വിവിധ ഘട്ടങ്ങളിലായി റദ്ദാക്കി. കോഴിക്കോട്, ഹൈദരാബാദ്, സലാല, ബെംഗളൂരു, മുംബൈ, ദുബായ്, ബഹ്റൈന്‍, ഗോവ, ദോഹ, അമ്മാന്‍, കറാച്ചി എന്നീ സെക്ടറുകളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. നിശ്ചിത റൂട്ടുകളിലേക്കു

More »

സുരക്ഷാ പ്രശ്‌നം; ഒമാന്‍ എയറിലും മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ക്ക് നിയന്ത്രണം; ചെക്ക് ഇന്‍ ലഗേജുകളില്‍ ഇവ കൊണ്ടുപോകാന്‍ അനുവദിക്കില്ല
സുരക്ഷാ കാരണങ്ങളാല്‍ ഒമാന്‍ എയറിലും മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചെക്ക് ഇന്‍ ലഗേജുകളില്‍ ഇവ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ചെക് ഇന്‍ ലഗേജില്‍ മാക്ബുക്ക് പ്രോ കൊണ്ടുപോകാനാവില്ലെങ്കിലും ഇവ കാബിന്‍ ബാഗേജിനൊപ്പം അനുവദിക്കും. എന്നാല്‍ മാക്ബുക്കുകള്‍ യാത്രയിലുടനീളം

More »

ഒമാനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യണം; ദീര്‍ഘകാലമായി താമസിക്കുന്നവര്‍ക്കും ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയവര്‍ക്കും നിര്‍ദേശം ബാധകം
ഒമാനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി. മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരും നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ദീര്‍ഘകാലമായി താമസിക്കുന്നവര്‍ക്കും ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയവര്‍ക്കും ഇത് ബാധകമാണ്. രാജ്യത്ത് കഴിയുന്ന മേല്‍വിലാസം എല്ലാ ഇന്ത്യക്കാരും നല്‍കണം. ആവശ്യ ഘട്ടങ്ങളില്‍ വേഗത്തില്‍ സഹായം

More »

വിദേശി - സ്വദേശി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി ഒമാന്‍; പദ്ധതി നടപ്പിലാക്കുക സ്വകാര്യ മേഖലയില്‍
സ്വകാര്യ മേഖലയിലെ വിദേശി - സ്വദേശി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി ഒമാന്‍. ധമനി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ നിയമങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ധനകാര്യ മന്ത്രാലയത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. നിയമത്തില്‍ തൊഴിലുടമയുടേയും തൊഴിലാളികളുടേയും

More »

ഒമാനില്‍ ജോലി തേടുന്നവരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത; രാജ്യത്ത് പുതുതായി തൊഴില്‍ വിസ അനുവദിക്കുന്നതില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്; റദ്ധാക്കപ്പെട്ട തൊഴില്‍ വിസയുടെ എണ്ണത്തിലും വര്‍ധനവ്
ഒമാനില്‍ പുതുതായി തൊഴില്‍ വിസ അനുവദിക്കുന്നതില്‍ കുറവുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ട്. 2,59,888 തൊഴില്‍ വിസയാണ് 2018ല്‍ അനുവദിച്ചത്. അതേസമയം 2017-ല്‍ ഇത് 3,73,511ഉം 2016-ല്‍ 3,69,961-ഉം ആയിരുന്നു. കൂടാതെ 2,78,674 തൊഴില്‍ വിസകളാണ് കഴിഞ്ഞ വര്‍ഷം മാത്രം റദ്ദാക്കപ്പെട്ടത്.  സ്‌പോണ്‍സര്‍ ട്രാന്‍സ്ഫര്‍ വിസ 2018ല്‍ ആകെ 193 ആയിരുന്നു. 2017ല്‍ 281ഉം.

More »

മുഹറം ഒന്നിന് ഒമാനില്‍ അവധി പ്രഖ്യാപിച്ചു; സര്‍ക്കാര്‍ ജീവനക്കാര്‍, പബ്ലിക്ക് അതോരിറ്റി, സ്വകാര്യ കമ്പനികളിലെ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് അന്നേദിവസം അവധി; സെപ്റ്റംബര്‍ ഒന്നിനോ രണ്ടിനോ മാസപ്പിറവി
ഹിജ്‌റ പുതുവര്‍ഷത്തിന്റെ ആദ്യ ദിവസമായ മുഹറം ഒന്നിന് ഒമാനില്‍ അവധി പ്രഖ്യാപിച്ചു.ഹിജ്‌റ കലണ്ടര്‍ പ്രകാരം 1441 വര്‍ഷമാണ് വരാനിരിക്കുന്നത്. സെപ്തംബര്‍ ഒന്ന് ഞായറാഴ്ചയോ അല്ലെങ്കില്‍ രണ്ട് തിങ്കളാഴ്ചയോ മാസപ്പിറവി കണ്ടേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.  മുഹറം ഒന്നിന് പൊതുഅവധിയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍, പബ്ലിക്ക്

More »

ഇനി ഓഫീസുകളില്‍ കയറിയിറങ്ങേണ്ട; സമയ നഷ്ടം ഒഴിവാക്കാം; ഒമാനില്‍ തൊഴില്‍ വിസയ്ക്ക് ഇലക്ട്രോണിക് അപേക്ഷ വരുന്നു
തൊഴില്‍ വിസയ്ക്ക് ഇലക്ട്രോണിക് അപേക്ഷയ്ക്ക് സൗകര്യമൊരുക്കാന്‍ ഒമാന്‍ ഒരുങ്ങുന്നു.  റോയല്‍ ഒമാന്‍ പൊലീസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ഇ-വീസാ സംവിധാനം തൊഴില്‍ വീസയിലും ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. www.evisa.rop.gov.om എന്ന വെബ്സൈറ്റില്‍ യൂസര്‍നെയിം, പാസ്വേഡ് എന്നിവ റജിസ്റ്റര്‍ ചെയ്ത് തൊഴിലുടമക്ക് നേരിട്ട് വീസയ്ക്ക് അപേക്ഷ

More »

യുഎഇ ഒമാന്‍ ട്രയിന്‍ യാഥാര്‍ത്ഥ്യമാകുന്നു

യുഎഇ ഒമാന്‍ ട്രയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഹഫീത് റെയില്‍ എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നിവ ഒമാനി എമിറാത്തി റെയില്‍വേ ശൃംഖല പദ്ധതിയുടെ നിര്‍മാണം ആരംഭിക്കാന്‍ കരാറില്‍ ഒപ്പിട്ടു. ഒമാന്‍ സുല്‍ത്താന്‍ ഹൈതം

ഒമാനില്‍ തീവെപ്പ് കേസ് ; മൂന്ന് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

ഒമാനില്‍ തീവെപ്പ് കേസില്‍ മൂന്ന് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തില്‍ ഒരു സ്വദേശി പൗരന്റെ വീട്ടിലെ മോട്ടോര്‍ സൈക്കിള്‍ മനഃപൂര്‍വ്വം കത്തിച്ചതാണ് കേസ്. റോയല്‍ ഒമാന്‍ പൊലീസിന്റെ തെക്കന്‍ അല്‍ ബത്തിന

മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ നൂറു റിയാല്‍ പിഴ

ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ മസ്‌കത്ത് നഗരസഭാ അധികൃതര്‍ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് നൂറു റിയാല്‍ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. എല്ലാവരും പൊതു ഇടങ്ങള്‍

ഒമാനില്‍ ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ പിടിയിലായത് അഞ്ച് ഏഷ്യക്കാര്‍

ഒമാനില്‍ ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ പിടിയിലായത് അഞ്ച് ഏഷ്യക്കാര്‍. തെക്കന്‍ ബാത്തിനയിലാണ് സംഭവം ഉണ്ടായത്. ജോലി സ്ഥലങ്ങളില്‍ നിന്ന് ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ചതിനാണ് അഞ്ച് ഏഷ്യന്‍ പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കന്‍ അല്‍

ഒമാനിലെത്തുന്ന സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ സൗജന്യ ചികിത്സ

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഇനി സൗജന്യ ചികിത്സ ലഭ്യമാകും. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍