Oman

കനത്ത നാശനഷ്ടമുണ്ടാക്കാതെ ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ടു; അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കനത്ത നാശനഷ്ടമുണ്ടാക്കാതെ ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ടു. കനത്ത മഴയും കാറ്റും മൂലം കെട്ടിടങ്ങള്‍ക്കും മറ്റും നാശ നഷ്ടങ്ങള്‍ സംഭവിച്ചുവെങ്കിലും ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും , അല്‍ ഹജര്‍ പര്‍വതങ്ങളിലും ഒറ്റപ്പെട്ട മഴ തുടരാനുള്ള സൂചനകളാണ് പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാറ്റിലും മഴയിലും മസ്സിറയില്‍ ഉണ്ടായ നാശ നഷ്ടങ്ങളുടെ കണക്കുകള്‍ ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല. 'ദുഖം' പ്രവിശ്യയിലെ നിരവധി വാദികളില്‍ വെള്ളം നിറഞ്ഞൊഴുകുകയും ഇപ്പോള്‍ വെള്ളം കെട്ടിനില്‍ക്കുകയും ചെയ്യുന്നുണ്ട്. അല്‍ വുസ്തയിലെയും തെക്കന്‍ ശര്‍ഖിയ്യയിലെയും

More »

ഹിക്ക ചുഴലിക്കാറ്റ് ഒമാന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ആഞ്ഞടിച്ചു; പ്രദേശത്ത് കനത്ത മഴയും കാറ്റും; അടുത്ത രണ്ടു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്നു ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
 അറബിക്കടലില്‍ രൂപപ്പെട്ട  ഹിക്ക ചുഴലിക്കാറ്റ്  ഒമാന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ആഞ്ഞടിച്ചു.  അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുഃഖമിലാണ്  പുലര്‍ച്ചയോടെ  കാറ്റ് ആഞ്ഞടിച്ചത്. കനത്ത  മഴയും  കാറ്റും മൂലം കെട്ടിടങ്ങള്‍ക്കും മറ്റും നാശ നഷ്ടങ്ങള്‍ സംഭവിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.   അടുത്ത രണ്ടു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്നു ഒമാന്‍ കാലാവസ്ഥ നിരീക്ഷണ

More »

ഒമാനില്‍ നാശം വിതച്ച് ഹിക്ക ചുഴലി കൊടുങ്കാറ്റ്; അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകമില്‍ കാറ്റ് ആഞ്ഞടിച്ചു; കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാട്
ഹിക്ക ചുഴലി കൊടുങ്കാറ്റ് ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകമില്‍ ആഞ്ഞടിച്ചു. ഇന്നലെ സന്ധ്യയോടെയാണ് കനത്ത മഴയോടെ ചുഴലികൊടുങ്കാറ്റ് തീരത്തെത്തിയത്. രാത്രിയോടെ മഴയുടെ ശക്തിയില്‍ ചെറിയ കുറവുണ്ട്. കനത്ത കാറ്റില്‍ പലയിടത്തും കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി കൃത്യമായി വ്യക്തമല്ല. കനത്ത മഴ ഇന്നും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ

More »

ബസ് സ്‌കൂളില്‍ എത്തി കുട്ടികള്‍ ഇറങ്ങിയിട്ടും അകത്ത് ഉറങ്ങക്കിടന്ന 4 വയസുകാരിയെ ഡ്രൈവര്‍ കണ്ടില്ല; ഒടുവില്‍ കണ്ടെത്തിയത് 5 മണിക്കൂറിന് ശേഷം ഡ്രൈവര്‍ വാഹനമെടുത്തപ്പോള്‍; ഒമാനില്‍ സ്‌കൂള്‍ ബസില്‍ കുടുങ്ങിയ കുരുന്നിന് ദാരുണാന്ത്യം
സ്‌കൂള്‍ ബസില്‍ കുടുങ്ങിയ നാലു വയസ്സുകാരി ചികിത്സക്കിടെ മരിച്ചു. ആറു ദിവസമായി റുസ്താഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഈ മാസം 17ന് സ്‌കൂളില്‍ മറ്റു കുട്ടികളെ ഇറക്കിയെങ്കിലും ഈ കുഞ്ഞ് ഉറങ്ങിപ്പോവുകയായിരുന്നു.  അഞ്ചു മണിക്കൂറിന് ശേഷം കുട്ടികളെ തിരികെ കൊണ്ടുവിടുന്നതിനായി ഡ്രൈവര്‍ വാഹനമെടുത്തപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍

More »

ഒമാനില്‍ അനധികൃത തെരുവ് കച്ചവടം അരുത്; സീബ് വിലായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത തെരുവ് കച്ചവടക്കാരെ പിടികൂടി അധികൃതര്‍
സീബ് വിലായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത തെരുവ് കച്ചവടക്കാരെ പിടികൂടി. മസ്‌കത്ത് നഗരസഭാ ഉദ്യോഗര്‍ നടത്തിയ പരിശോധനക്കിടെയാണ് പഴം പച്ചക്കറി വ്യാപാര വ്യാപാരികള്‍ പിടിക്കപ്പെട്ടത്. അനധികൃത തെരുവ് കച്ചവടക്കാര്‍ കാരണം ഗതാഗത പ്രശ്‌നം രൂക്ഷമാകുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.  ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെ 47 തെരുവ് കച്ചവട അനുമതികളാണ് സീബില്‍ നല്‍കിയത്. ഇത്തരം

More »

ഒമനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വിദേശികള്‍ക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് ലാന്റ്ക്രൂയിസര്‍, ട്രക്കുമായി കൂട്ടിയിടിച്ച്
ഒമനിലുണ്ടായ വാഹനാപകടത്തില്‍ വിദേശികള്‍ക്ക് ദാരുണാന്ത്യം. ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖ് ഹൈവേയില്‍ ലാന്റ്ക്രൂയിസര്‍, ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് വിദേശികളാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. മരിച്ച വിദേശികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര

More »

ഒമാനിലെ ഏക സാഹസിക ക്ലൈംബിങ് കേന്ദ്രം അടച്ചു; ബൗണ്‍സ് ഒമാന്‍ താല്‍ക്കാലികമായി അടച്ചത് സാഹസിക വിനോദത്തിനിടെ ബാലന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന്
ഒമാനിലെ ഏക ക്ലൈംബിങ് കേന്ദ്രം അടച്ചു. സാഹസിക വിനോദത്തിനിടെ ബാലന് ഗുരുതര പരിക്കേറ്റ സംഭവത്തെ തുടര്‍ന്നാണ് ഗാലയിലെ സാഹസിക വിനോദ കേന്ദ്രമായ 'ബൗണ്‍സ് ഒമാന്‍' താല്‍ക്കാലികമായി അടച്ചത്. 'ബൗണ്‍സ് ഒമാന്‍' വീണ്ടും തുറക്കാന്‍ അനുമതി ലഭിച്ചാല്‍ ക്ലൈംബിങ് ഏരിയ നീക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സാഹസിക വിനോദത്തിനിടെ ഒരു സ്‌കൂള്‍ കുട്ടി ക്ലൈംബിങ്

More »

പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മസ്‌ക്കറ്റ് നഗരസഭ; പ്രകാരം നിയമ ലംഘകര്‍ക്ക് ആയിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍
പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മസ്‌ക്കറ്റ് നഗരസഭ. 2017ലെ ഉത്തരവ് പ്രകാരം നിയമ ലംഘകര്‍ക്ക് ആയിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവരില്‍ ഇരട്ടിപ്പിഴ ഈടാക്കും. 2017 മാര്‍ച്ച് 16നാണ് നഗരസഭയുടെ ഈ നിയമം പുറത്തിറങ്ങിയത്. മാലിന്യം തള്ളുന്നവര്‍ തന്നെ 4 മണിക്കൂര്‍ സമയത്തിനുള്ളില്‍ തള്ളിയ

More »

ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ വീണ്ടും സ്വദേശിവത്കരണം; ജനറ്റിക്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളജി വിഭാഗങ്ങളില്‍ തൊഴിലെടുക്കുന്ന 44 വിദേശികളെ പിരിച്ചുവിട്ടു
 ആരോഗ്യ മന്ത്രാലയത്തില്‍ വീണ്ടും സ്വദേശിവത്കരണം. ജനറ്റിക്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളജി വിഭാഗങ്ങളില്‍ തൊഴിലെടുക്കുന്ന 44 വിദേശികളെ പിരിച്ചുവിട്ടു. പകരം സ്വദേശികളെ നിയമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 25നും 26നുമായി പുതിയ നിയമനം നടക്കും. മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വടക്കന്‍ ശര്‍ഖിയ്യ, ദക്ഷിണ ബാത്തിന, ദാഖിലിയ്യ, ബുറൈമി, റോയല്‍

More »

250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍ താരിക് ബിന്‍ ഹൈത്തം ഉത്തരവ് പുറപ്പെടുവിച്ചു. 2024ലെ 26ാം നമ്പര്‍ ഉത്തരവ് പ്രകാരം 257 പ്രവാസികള്‍ക്കാണ് സുല്‍ത്താന്‍ രാജ്യത്തിന്റെ പൗരത്വം നല്‍കി ആദരിച്ചത്. പുതുതായി പൗരത്വം ലഭിച്ചവര്‍ക്ക

മസ്‌കത്ത് മുനിസിപ്പാലിറ്റി അഞ്ചു പാര്‍ക്കുകള്‍ പുതിയതായി നിര്‍മ്മിക്കുന്നു

നഗര ജീവിതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്‌കത്ത് മുനിസിപ്പാലിറ്റി പുതുതായി അഞ്ച് പാര്‍ക്കുകള്‍ നിര്‍മ്മിക്കും. ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിന്റെ ക്ഷേമം പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി അഞ്ചു റെസിഡന്‍ഷ്യല്‍ അയല്‍പക്ക ഉദ്യാനങ്ങള്‍

ഒമാനില്‍ പുതിയ വാഹനങ്ങള്‍ ഇനി കമ്പനികള്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

ഒമാനില്‍ പുതിയ വാഹനങ്ങള്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. ഇതുസംബന്ധിച്ച് ആര്‍ഒപി (റോയല്‍ ഒമാന്‍ പൊലീസ്) ബന്ധപ്പെട്ട വിഭാഗങ്ങളുമായി ധാരണാപത്രം ഒപ്പുുവച്ചു. നേരത്തെ വാഹന രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന്

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് വരെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ല: ഒമാന്‍

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഐക്യരാഷ്ട്രസഭയില്‍ അതിന് പൂര്‍ണ അംഗത്വം നല്‍കുന്നതിലൂടെയും മാത്രമേ മിഡില്‍ ഈസ്റ്റ് മേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയൂവെന്ന് ഒമാന്‍ സുല്‍ത്താനേറ്റ്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 10ാമത്

പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം അനുവദിച്ചു

200 ല്‍ പരം പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ്. വിവിധ ഇന്ത്യക്കാരായ 257 പ്രവാസികള്‍ക്കാണ് ഇത്തവണ ഒമാന്‍ പൗരത്വം അനുവദിച്ച് രാജകീയ

ഒമാനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

ഒമാനിലെ സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളിയായ സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. സുഹാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തില്‍ എത്തിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഒമാന്‍ എയറിലാണ് നാട്ടിലേക്ക്