അമിത വേഗമെടുത്താല്‍ അഴിയെണ്ണാം; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചയാളെ പിടികൂടി ഒമാന്‍ പോലീസ്

അമിത വേഗമെടുത്താല്‍ അഴിയെണ്ണാം; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചയാളെ പിടികൂടി ഒമാന്‍ പോലീസ്

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചയാളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. നിസ്വ - സലാല റോഡില്‍ വേഗപരിധി ലംഘിച്ച് കാര്‍ ഓടിച്ചയാള്‍ക്കെതിരെയാണ് പോലീസിന്റെ നടപടി. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പോലീസ് വാഹനം പിടികൂടി ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പകടങ്ങള്‍ ഒഴിവാക്കുന്നതിന് നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് ആവശ്യപ്പെട്ടു.


Other News in this category



4malayalees Recommends