വാഹനോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്ലേ; വീഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗം തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമെന്ന് റോയല്‍ ഒമാന്‍ പൊലീസ്

വാഹനോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്ലേ; വീഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗം തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമെന്ന് റോയല്‍ ഒമാന്‍ പൊലീസ്

മൊബൈല്‍ ഫോണുകളുടെ ഉപയോഗം വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണമായി തുടരുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വണ്ടി ഓടിക്കുേമ്പാള്‍ മൊബൈലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഉപകരണമോ ഉപയോഗിക്കുന്നത് തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വന്ന ഗതാഗത നിയമത്തില്‍ വാഹനമോടിക്കുേമ്പാഴുള്ള മൊബൈല്‍ ഉപയോഗത്തിന്റെ ശിക്ഷയില്‍ മാറ്റം വരുത്തുകയും ഒപ്പം നിരവധി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പത്തു ദിവസം വരെ തടവോ അല്ലെങ്കില്‍ 300 റിയാല്‍ വരെ പിഴയോ ആണ് ശിക്ഷ. ജൂണില്‍ വാഹനാപകടങ്ങളുടെ എണ്ണം മുന്‍ മാസങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചതായും കണക്കുകള്‍ കാണിക്കുന്നു.

Other News in this category

4malayalees Recommends