വാഹന രജിസ്ട്രേഷന്‍ പുതുക്കുന്നതിനെ ജല, വൈദ്യുതി ബില്ലുമായി ബന്ധിപ്പിച്ചുവെന്ന് വ്യാജ പ്രകാരണം; കര്‍ശന മുന്നറിയിപ്പുമായി ഒമാന്‍ പോലീസ്

വാഹന രജിസ്ട്രേഷന്‍ പുതുക്കുന്നതിനെ ജല, വൈദ്യുതി ബില്ലുമായി ബന്ധിപ്പിച്ചുവെന്ന് വ്യാജ പ്രകാരണം; കര്‍ശന മുന്നറിയിപ്പുമായി ഒമാന്‍ പോലീസ്

സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ വീണ്ടും റോയല്‍ ഒമാന്‍ പോലീസിന്റെ മുന്നറിയിപ്പ്. വാഹന രജിസ്ട്രേഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്ന് പോലീസ് വ്യക്തമാക്കി.വാഹന രജിസ്ട്രേഷന്‍ പുതുക്കുന്നതിനെ ജല, വൈദ്യുതി ബില്ലുമായി ബന്ധിപ്പിച്ചുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.

Other News in this category



4malayalees Recommends